മലപ്പുറം: കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച നോട്ടുമായി തമിഴ്നാട് സ്വദേശി കേരളത്തില്‍ പിടിയില്‍. ധര്‍മ്മപുരി സ്വദേശി കോട്ടാല്‍ മണിയത്ത് ഹള്ളിയിലെ തിരുജ്ഞനാമൂര്ത്തിയാണ് പിടിയിലായത്.
പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിംഗ് സ്ഥലത്തിന് സമീപത്ത് വെച്ചാണ് ഇയാൾ പിടിയിലായത്.
തിരുജ്ഞാന മൂര്‍ത്തിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തുവെന്ന് പോലീസ് അറിയിച്ചു.
1000 രൂപയുടെ ഇരുന്നൂറോളം നിരോധിത നോട്ടുകള്‍ ഇയാളുടെ കയ്യില്‍ നിന്നും പോലീസ് കണ്ടെടുത്തത്. നിരോധിത നോട്ടുകള്‍ എന്തിനാണ് സൂക്ഷിച്ചതെന്ന് കണ്ടെത്താന്‍ സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Discussion about this post