ഡൽഹി: യഥാർത്ഥ നിയന്ത്രണ രേഖയിൽ സൈനികരെ ധാരാളമായി വിന്യസിച്ച് ചൈന . ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ അഭിപ്രായത്തിൽ, എൽഎസിയിൽ ചൈനയുടെ പെരുമാറ്റം പ്രകോപനപരമാണ്. സൈന്യത്തെ വിന്യസിക്കുന്നതോടൊപ്പം തന്നെ അതിർത്തിയിലേക്ക് ചൈന ആയുധങ്ങളും എത്തിക്കുന്നതായാണ് റിപ്പോർട്ടുകൾ .
രാജ്യ താത്പര്യം സംരക്ഷിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്. ചൈനയുടെ നടപടിക്ക് ശേഷം ഞങ്ങളും സൈനിക വിന്യാസം വർദ്ദിപ്പിച്ചിട്ടുണ്ട് വിദേശകാര്യ മന്ത്രാലയത്തിന്റെ അഭിപ്രായത്തിൽ, എൽഎസിയിലും കിഴക്കൻ ലഡാക്കിലും അശാന്തി സൃഷ്ടിക്കാനാണ് ചൈനയുടെ ശ്രമം. എന്നാൽ, എൽഎസി സംബന്ധിച്ച ചൈനയുടെ പ്രസ്താവന വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞു.
കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയുടെ വികസനം ഇന്ത്യയുടെ നിലവിലുള്ള അവസ്ഥയ്ക്ക് വെല്ലുവിളി ഉയർത്തുന്നുവെന്ന് ഇന്ത്യൻ ആർമി ചീഫ് ജനറൽ മനോജ് മുകുന്ദ് നരവാനെ പറഞ്ഞിരുന്നു.”മുൻകാലങ്ങളിൽ ചെയ്തതുപോലെ ഭാവിയിൽ എന്തെങ്കിലും ദുരനുഭവങ്ങൾ ഉണ്ടായാൽ ചൈനയക്ക് ഉചിതമായ മറുപടി നൽകാൻ ഞങ്ങൾ വീണ്ടും തയ്യാറാണെന്ന് നരവാനെയും വ്യക്തമാക്കിയിരുന്നു.
Discussion about this post