ലോസ് ആഞ്ചലസ്: ജനവാസ മേഖലയില്‍ ചെറുവിമാനം തകര്‍ന്നുവീണ് രണ്ടുപേർ കൊല്ലപ്പെട്ടു. രണ്ടു വീടുകളും നിരവധി വാഹനങ്ങളും കത്തിനശിക്കുകയും ചെയ്തു. കാലിഫോര്‍ണിയയിലാണ് സംഭവം.
അപകടത്തിന്റെയും അഗ്നിരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നു. ഇതില്‍ വീടുകളും ട്രക്കുകളും കത്തിനശിക്കുന്നത് കാണാം.
അരിസോണയിലെ യുമയില്‍ നിന്ന് പുറപ്പെട്ട് ഒരു മണിക്കൂറിന് ശേഷമാണ് വിമാനം തകര്‍ന്നുവീണതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദൃശ്യങ്ങളില്‍ വിമാന അവശിഷ്ടങ്ങള്‍ കാണാന്‍ സാധിക്കില്ല. വന്‍ ശബ്ദത്തോടെയാണ് വിമാനം നിലം പതിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
വിമാനത്തില്‍ എത്രപേരുണ്ടായിരുന്നുവെന്ന കാര്യം വ്യക്തമല്ല. രണ്ടു മരണം മാത്രമാണ് ഇതുവരെ സ്ഥിരീകരിച്ചതെന്നും അധികൃതര്‍ അറിയിച്ചു.
Live images of the scene of the plane crash in #Santee, #California, near #SanDiegohttps://t.co/XIodWRPJPl
— Leonardo Feldman (@LeoFeldmanNEWS) October 11, 2021
Discussion about this post