ലഖ്നൗ: താൻ കൊല്ലപ്പെട്ടു എന്ന വാർത്ത നിഷേധിച്ച് റെസ്ലിംഗ് താരം നിഷ ദാഹിയ. ‘ദേശീയ സീനിയർ മത്സരങ്ങളിൽ പങ്കെടുക്കാൻ ഞാൻ ഇപ്പോൾ ഉത്തർ പ്രദേശിലുണ്ട്. എനിക്ക് കുഴപ്പമൊന്നുമില്ല. അത് വ്യാജ വാർത്തയായിരുന്നു. ഞാൻ സുഖമായി ഇരിക്കുന്നു.‘ ദേശീയ റെസ്ലിംഗ് ഫെഡറേഷൻ പുറത്തിറക്കിയ വീഡിയോ സന്ദേശത്തിൽ താരം പറഞ്ഞു.
ഹരിയാനയിലെ സോനാപതിൽ വെച്ച് താനും പതിനെട്ട് വയസ്സുകാരനായ സഹോദരനും വെടിയേറ്റ് മരിച്ചു എന്ന വാർത്ത പരന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു വീഡിയോയുമായി താരം രംഗത്ത് വന്നിരിക്കുന്നത്. ഇവരുടെ അമ്മയ്ക്കും വെടിയേറ്റുവെന്നും നില ഗുരുതരമാണെന്നും ചില മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു.
സെർബിയയിലെ ബെൽഗ്രേഡിൽ നടക്കുന്ന സീനിയർ അണ്ടർ 23 റെസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ കഴിഞ്ഞ വെള്ളിയാഴ്ച നിഷ വെങ്കല മെഡൽ നേടിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ നിഷാ ദഹിയയെ അനുമോദിച്ചിരുന്നു.
Discussion about this post