വാരണാസി: കാശി വിശ്വനാഥ ക്ഷേത്ര ശ്രീകോവിലിന്റെ ഉള്‍ഭാഗം അലങ്കരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാ ബെന്നിന്റെ ഭാരത്തിന് തുല്യമായി 37 കിലോ സ്വര്‍ണം സംഭാവന നല്കി ദക്ഷിണേന്ത്യന്‍ വ്യവസായി. ക്ഷേത്രത്തിനായി ഇയാള്‍ മൊത്തം 60 കിലോ സ്വര്‍ണമാണ് സംഭാവന നല്‍കിയത്. ഇതില്‍ 37 കിലോയാണ് ശ്രീകോവിലില്‍ ഉപയോഗിച്ചത്. കഴിഞ്ഞ ദിവസം നരേന്ദ്ര മോദി ക്ഷേത്രം സന്ദര്‍ശിച്ചപ്പോഴാണ് ശ്രീകോവിലില്‍ സ്വര്‍ണംപൂശിയ വിവരം പുറത്തറിഞ്ഞത്.
ശ്രീകോവിലിന്റെ ഉള്‍വശത്ത് പൂശാന്‍ ഉപയോഗിച്ച സ്വര്‍ണത്തിന്റെ അളവ് അടുത്തിടെ 100 വയസ്സ് തികച്ച പ്രധാനമന്ത്രി മോദിയുടെ അമ്മ ഹീരാബെന്നിന്റെ ഭാരത്തിന് തുല്യമാണെന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. ദക്ഷിണേന്ത്യന്‍ വ്യവസായിയാണ് സ്വര്‍ണം സംഭാവന ചെയ്തത്. എന്നാല്‍ ഇയാള്‍ പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല.
ക്ഷേത്രത്തിലേക്ക് സംഭാവനയായി 60 കിലോ സ്വര്‍ണം ലഭിച്ചെന്ന് വാരാണസി ഡിവിഷണല്‍ കമ്മീഷണര്‍ ദീപക് അഗര്‍വാള്‍മ മാധ്യമങ്ങളോട് പറഞ്ഞു. ക്ഷേത്രത്തിന് 60 കിലോഗ്രാം സ്വര്‍ണ്ണം ലഭിച്ചു. അതില്‍ 37 കിലോഗ്രാം ശ്രീകോവില്‍ അലങ്കരിക്കാന്‍ ഉപയോഗിച്ചു. ബാക്കിയുള്ള 23 കിലോ സ്വര്‍ണ താഴികക്കുടത്തിന്റെ താഴത്തെ ഭാഗം പൊതിയാന്‍ ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post