മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിനെ നേരിട്ട് കണ്ടുമുട്ടിയതിലുള്ള സന്തോഷം പങ്കുവച്ച് ഇന്ത്യയുടെ ബാഡ്മിന്റന്‍ താരം പി.വി.സിന്ധു. ഗോവയിലെ ഒരു ജിമ്മില്‍ വച്ചാണ് ഇരുവരും തമ്മില്‍ കണ്ടുമുട്ടിയത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പി.വി.സിന്ധു രണ്ടുപേരും ഒരുമിച്ചുള്ള ചിത്രം പങ്കുവച്ചത്.
‘ചിത്രത്തിന് വിവരണം ആവശ്യമില്ല, താങ്കളെ കണ്ടുമുട്ടിയതില്‍ ഏറെ സന്തോഷിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ചിത്രം സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് സന്തോഷം പങ്കുവച്ചു കൊണ്ട് ലൈക്കുകളും കമന്റും ചെയ്യുന്നത്. നിമിഷനേരം കൊണ്ടു തന്നെ ചിത്രം വൈറലാവുകയും ചെയ്തു.
Discussion about this post