കൊച്ചി: കൊച്ചി കോര്‍പ്പറേഷനിലെ ഓഫീസ് രേഖകള്‍ ആക്രി കടയിലേക്ക് കൊണ്ടുവന്നതായി ആക്ഷേപം. ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുകള്‍, അപേക്ഷകള്‍, എന്നിവയാണ് ചാക്കില്‍ കെട്ടി ആക്രി കടയില്‍ കൊണ്ടുവന്നത്.
കോര്പ്പറേഷന് വാഹനത്തിലെത്തിയവര്‍ ഇത് വില്‍ക്കുകയായിരുന്നു എന്ന് കടക്കാരന് പറഞ്ഞു. അതേ സമയം ഫയലുകള്‍ മോഷണം പോയതാണെന്ന് കോര്പ്പറേഷന് സെക്രട്ടറി വിശദീകരിച്ചു. തരം തിരിക്കാന്‍ സൂക്ഷിച്ച ഫയലുകളായിരുന്നു മോഷണം പോയതെന്നും പറഞ്ഞു.
പിന്നീട് സെക്രട്ടറിയെത്തി ഫയലുകള്‍ തിരിച്ചെടുത്തു.
Discussion about this post