നാഗ്പൂർ: ലോക ഒന്നാം നമ്പർ ട്വന്റി 20 ബാറ്റ്സ്മാൻ സൂര്യകുമാർ യാദവിന് നാഗ്പൂരിൽ ടെസ്റ്റ് അരങ്ങേറ്റം. ബോർഡർ ഗവാസ്കർ ട്രോഫിയിലെ ഒന്നാം ടെസ്റ്റിൽ, നാഗ്പൂരിൽ സ്വന്തം കാണികളെയും കുടുംബാംഗങ്ങളെയും സാക്ഷിയാക്കി, മുൻ ഇന്ത്യൻ താരം രവി ശാസ്ത്രിയിൽ നിന്നും സൂര്യകുമാർ ടെസ്റ്റ് ക്യാപ് ഏറ്റുവാങ്ങി. മദ്ധ്യനിര താരം ശ്രേയസ് അയ്യർക്ക് പരിക്ക് മൂലം ടീമിലെ സ്ഥാനം നഷ്ടമായതിനെ തുടർന്നാണ് 32കാരനായ സൂര്യക്ക് ടെസ്റ്റ് ടീമിലേക്ക് ക്ഷണം ലഭിച്ചത്.
Suryakumar Yadav wears his Test debut cap for India. pic.twitter.com/QgRRzLheEZ
— CricketMAN2 (@ImTanujSingh) February 9, 2023
ടെസ്റ്റ് ക്യാപ് സ്വീകരിക്കുമ്പോൾ ടീമംഗങ്ങൾക്കൊപ്പം സൂര്യകുമാർ യാദവിന്റെ ഭാര്യയും കുടുംബാംഗങ്ങളും മൈതാനത്ത് ഉണ്ടായിരുന്നു. പുഞ്ചിരിയോടെ ടെസ്റ്റ് ക്യാപ് സ്വീകരിച്ച താരം, രാജ്യത്തിന് വേണ്ടി ലോക ഒന്നാം നമ്പർ ടെസ്റ്റ് ടീമിനെതിരെ അരങ്ങേറ്റം കുറിക്കാൻ സാധിക്കുന്നതിന്റെ ആവേശത്തിൽ വികാരാധീനനായി.
https://twitter.com/BCCI/status/1623528598991933440?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1623528598991933440%7Ctwgr%5E5e4415eb48a98a94c56815202e8136fc40d08818%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.timesnownews.com%2Fsports%2Fcricket%2Fwatch-suryakumar-yadav-in-tears-after-receiving-test-debut-cap-in-front-of-his-family-members-article-97755721
ടെസ്റ്റിൽ ഇന്ത്യക്ക് വേണ്ടി അഞ്ചാം നമ്പറിലായിരിക്കും സൂര്യ ബാറ്റ് ചെയ്യാൻ ഇറങ്ങുക. ഇന്ത്യക്ക് വേണ്ടി 20 എകദിനങ്ങളും 48 ട്വന്റി 20 മത്സരങ്ങളും കളിച്ച അനുഭവ സമ്പത്തുമായാണ് സൂര്യകുമാർ യാദവ് നിർണായകമായ ടെസ്റ്റ് പരമ്പരയിൽ അരങ്ങേറുന്നത്. ഏകദിനങ്ങളിൽ 433 റൺസും ട്വന്റി 20യിൽ 1675 റൺസും താരം ഇന്ത്യക്ക് വേണ്ടി നേടിയിട്ടുണ്ട്.
ടെസ്റ്റിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മികച്ച റെക്കോർഡിന് ഉടമയാണ് ഈ മുംബൈക്കാരൻ. 79 മത്സരങ്ങളിലെ 132 ഇന്നിംഗ്സുകളിൽ നിന്നായി 44.75 ശരാശരിയിൽ, 63.56 പ്രഹര ശേഷിയിൽ, 5549 റൺസാണ് താരത്തിന്റെ സംഭാവന.
സൂര്യകുമാർ യാദവിനൊപ്പം, വിക്കറ്റ് കീപ്പർ കെ എസ് ഭരതും ഇന്ന് ഇന്ത്യക്ക് വേണ്ടി ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചു. പരിക്കേറ്റ ഋഷഭ് പന്തിന് പകരമാണ് ഭരത് ടീമിലെത്തിയത്. ടെസ്റ്റിൽ തന്റെ ആദ്യ ഇരയായി ഓസീസ് താരം മാർനസ് ലബൂഷെയ്നെ ഭരത് സ്റ്റമ്പ് ചെയ്ത് പുറത്താക്കി.
https://twitter.com/BCCI/status/1623543802156949505?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1623543802156949505%7Ctwgr%5E5e4415eb48a98a94c56815202e8136fc40d08818%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.timesnownews.com%2Fsports%2Fcricket%2Fwatch-suryakumar-yadav-in-tears-after-receiving-test-debut-cap-in-front-of-his-family-members-article-97755721
Discussion about this post