പാലക്കാട് : ഒറ്റപ്പാലത്ത് നിന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥികളെ കാണാതായി. രാവിലെ വീട്ടിൽ നിന്ന് സ്കൂളിലേക്കാണെന്ന് പറഞ്ഞ് പോയ നാല് കുട്ടികളെയാണ് കാണാതായത്. പരാതി ലഭിച്ചതോടെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
രാവിലെ സ്കൂളിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ കുട്ടികൾ സ്കൂളിൽ എത്തിയിരുന്നില്ല. ഇതോടെ കുട്ടികളെ കാണാനില്ലെന്ന പരാതി പോലീസിന് ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നാല് വിദ്യാർത്ഥികൾ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറുന്നത് കണ്ടു. വാളയാറിലേക്കാണ് ഇവർ ടിക്കറ്റെടുത്തത്. എന്നാൽ വാളയാർ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇതോടെ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷനുകളിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
Discussion about this post