ന്യൂഡൽഹി : കേരളത്തിലേക്ക് മടങ്ങാൻ അനുമതി നൽകണമെന്ന ആവശ്യവുമായി പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനി സുപ്രീം കോടതിയിൽ. ഓർമ്മക്കുറവും കാഴ്ചയ്ക്കും പ്രശ്നങ്ങളുമുണ്ട്. അതിനാൽ ആയുർവേദ ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകാൻ അനുവാദം വേണമെന്നാണ് ആവശ്യം.
പക്ഷാഘാതത്തെ തുടർന്ന് ഓർമ്മക്കുറവും കാഴ്ചയ്ക്കും പ്രശ്നങ്ങളുമുണ്ട്. ഇത് പരിഹരിക്കാനാണ് ആയുർവേദ ചികിത്സ തേടുന്നത്. പിതാവിന്റെ ആരോഗ്യനിലയും മോശമാണ്. പിതാവിനെ കാണാൻ അവസരം നൽകണമെന്നും അപേക്ഷയിൽ പറയുന്നു. വിചാരണപൂർത്തിയാകുന്നത് വരെ ജന്മനാട്ടിൽ തുടരാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അഭിഭാഷകൻ ഹാരിസ് ബീരാനാണ് മഅദനിക്കായി ഹർജി സമർപ്പിച്ചത്.
ബംഗളൂരുവിൽ ജീവിക്കുന്നത് വലിയ സാമ്പത്തിക ഭാരമായി മാറിയിരിക്കുന്നു. വിചാരണ പൂർത്തിയാക്കാൻ തന്റെ ആവശ്യം ഇനിയില്ലെന്നും മഅദനി സുപ്രീം കോടതിയിൽ പറഞ്ഞു.
Discussion about this post