ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും ഭൂചലനം, കഴിഞ്ഞ ദിവസം റിക്ടർ സ്കെയിലിൽ 6.6 രേഖപ്പെടുത്തിയ ഭൂചലനം ജനങ്ങളെ പരിഭ്രാന്തരാക്കിയിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും ഭൂചലനം ഉണ്ടായിരിക്കുന്നത്. റിക്ടർ സ്കെയിൽ 2.7 ആണ് തീവ്രത രേഖപ്പെടുത്തിയിരിക്കുന്നത്.
24 മണിക്കൂറിനിടെ ഉണ്ടായ രണ്ടാം ഭൂചലനം ഡൽഹി നിവാസികളെ വീണ്ടും ആശങ്കാകുലരാക്കിയിരിക്കുകയാണ്. അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷിൽ ഉണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനങ്ങളാണ് കഴിഞ്ഞ ദിവസം പാകിസ്താനിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിലും ജമ്മു കശ്മീരിലും അനുഭവപ്പെട്ടത്. ഭൂചലനത്തിൽ അഫ്ഗാനിസ്ഥാനിലും പാകിസ്താനിലുമായി മുന്നൂറോളം പേർക്ക് പരിക്കേറ്റിരുന്നു.
കഴിഞ്ഞ ദിവസം രാത്രി 10.20ന് ഉണ്ടായ ഭൂചലനത്തിൽ ഭയചകിതരായ ഡൽഹി നിവാസികൾ വീടുകൾ വിട്ട് പുറത്തിറങ്ങിയിരുന്നു. പ്രകമ്പനം 30 സെക്കൻഡോളം നീണ്ടു നിന്നതായി ദൃക്സാക്ഷികൾ പറഞ്ഞിരുന്നു.
Discussion about this post