തിരുവനന്തപുരം: സര്‍ക്കാര്‍ജീവനക്കാരുടെ കലാസാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണവുമായി ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവിനെതിരെ വിമര്‍ശനമുയര്‍ന്നു.
സര്‍ക്കാര്‍ ജീവനക്കാരുടെ കലാസാഹിത്യ പ്രവര്‍ത്തനങ്ങള്‍ വിലക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് ശരിയല്ലെന്ന് നിരൂപകന് ബാലചന്ദ്രന് വടക്കേടത്ത് പറഞ്ഞു.
ഇതുവഴി കേരളത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ജനങ്ങളെ അമ്പരപ്പിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. നിലവിലുള്ള കോണ്‍ട്രാക്ട് റൂള്‍ അനുസരിക്കാന്‍ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ബാധ്യസ്ഥരാണ്. അത് പുനര്നിര്മിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. മുപ്പതുവര്‍ഷം സര്‍ക്കാര്‍ ജീവനക്കാരനായിരുന്നാണ് താന്‍ ഇരുപത് പുസ്തകങ്ങള്‍ എഴുതിയത്. ഒന്നോ രണ്ടോ ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ ചാനലില്‍ പ്രത്യക്ഷപ്പെട്ടതാണ് എഴുതാനുള്ള സ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തുന്നതെങ്കില്‍ അത് ലജ്ജാകരമാണ്. ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുകയല്ലാതെ സാഹിത്യത്തിനും കലക്കും വിലക്കേര്‍പ്പെടുത്തുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഉത്തരവനുസരിച്ച് അഭിനയിക്കാനും പുസ്തകം പ്രസിദ്ധീകരിക്കാനും വാര്‍ത്ത വായിക്കാനുമൊക്കെ സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം. സാഹിത്യസാംസ്കാരികപ്രവര്ത്തനം നടത്തുമ്പോള്‍ സര്‍ക്കാറിനെതിരായ വിമര്‍ശം ഭയന്നുകൂടിയാണ് ഉത്തരവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ മാസം 11ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാരവകുപ്പ് സെക്രട്ടറി കെ. അജയകുമാര്‍ സര്‍ക്കാറിനുവേണ്ടി പുറത്തിറക്കിയ ഉത്തരവ് ഇതിനകം വിവാദമായിട്ടുണ്ട്്. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനടക്കം ഉത്തരവിനെതിരെ രംഗത്തത്തെി.
കലാസാഹിത്യപ്രവര്‍ത്തനങ്ങള്‍ക്ക് ജീവനക്കാര്‍ക്ക് അനുമതി നല്‍കുന്നത് സര്‍ക്കാര്‍ ഓരോ അപേക്ഷയും പ്രത്യേകം പരിശോധിച്ച് തീരുമാനമെടുത്തശേഷം മാത്രമായിരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു. സ്വകാര്യ റേഡിയോകളിലും ടെലിവിഷന്‍ ചാനലുകളിലും വാര്‍ത്താധിഷ്ഠിതമോ അല്ലാതെയോ ഉള്ള പരിപാടികള്‍ അവതരിപ്പിക്കുന്നതിനും ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്ന കലാ, കായിക, വിനോദ, ഭാഗ്യാന്വേഷണപരിപാടികളില് പങ്കെടുക്കുന്നതിനും നിയന്ത്രണം ബാധകമാണ്. സിനിമ, സീരിയല്‍, പ്രഫഷനല്‍ നാടകങ്ങള്‍ എന്നിവയില്‍ അഭിനയിക്കുന്നതിനും സര്‍ക്കാര്‍ജീവനക്കാര്‍ മുന്‍കൂര്‍ അനുമതി വാങ്ങണം.
അനുമതിയില്ലാതെ പലരും ഇക്കാര്യങ്ങള്‍ ചെയ്യുന്നതായി സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടിയെന്ന് ഉത്തരവില്‍ പറയുന്നു. പുതിയ ഉത്തരവുപ്രകാരം വകുപ്പുമേധാവിയോ മേലധികാരിയോ ആവും അനുമതി നല്‍കുക. അവരുടെ ഇഷ്ടാനിഷ്ടങ്ങള്ക്കനുസരിച്ചാകും ഇവര്‍ക്ക് അനുമതി ലഭിക്കുക.
സര്‍ക്കാര്‍ ജീവനക്കാരുടെ സാഹിത്യസൃഷ്ടികള്‍, ഗവേഷണ പ്രബന്ധങ്ങള്‍, ലേഖനസമാഹാരങ്ങള്‍, പഠനസഹായികള്‍ എന്നിവ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാനും മുന്‍കൂര്‍ അനുമതി ആവശ്യമാണ്. പുസ്തകത്തിന്റെ പ്രസാധകരും അവതാരിക എഴുതുന്നവരും ആരൊക്കെയാണെന്നും പുസ്തകത്തിന്റെ ഒരു പതിപ്പിന് നിശ്ചയിക്കുന്ന വില എത്രയാണെന്നും അനുമതി തേടുമ്പോള്‍ അറിയിച്ചിരിക്കണം. പുസ്തകത്തില്‍ ദേശതാല്പര്യ വിരുദ്ധവും സര്‍ക്കാര്‍നയങ്ങളെ വിമര്‍ശിക്കുന്നതുമായ പരാമര്‍ശങ്ങള്‍ ഇല്ലെന്നും ലാഭേച്ഛ കൂടാതെ ന്യായവില മാത്രമേ നിശ്ചയിച്ചിട്ടുള്ളൂവെന്നും ഗ്രന്ഥകാരന് സര്‍ക്കാറിന് സത്യവാങ്മൂലം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
നിലവില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം 48 പ്രകാരം ജീവനക്കാര്‍ക്ക് മുന്‍കൂര്‍ അനുമതിയില്ലാതെ കലാ, സാഹിത്യ, ശാസ്ത്ര, ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാമായിരുന്നു.
Discussion about this post