കാബൂള്‍: അഫ്ഗാനിസ്താനില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 5.9 രേഖപ്പെടുത്തിയ ചലനത്തിന്റെ പ്രഭവകേന്ദ്രം കാബൂളില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ അഷ്കഷാമിലാണെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അഫ്ഗാനിലെ ഭൂചലനത്തിന്റെ പ്രകമ്പനം ഉത്തരേന്ത്യയിലും പാകിസ്ഥാനിലും അനുഭവപ്പെട്ടു. ഡല്‍ഹി, ജമ്മുകശ്മീര്‍, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും പാകിസഥാനിലെ ലാഹോര്‍, ഇസ് ലാമാബാദ് എന്നിവിടങ്ങളിലുമാണ് നേരിയ ചലനം അനുഭവപ്പെട്ടത്. അവിടെയും ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഞായറാഴ്ച രാത്രി 11.46 നാണ് ചലനമുണ്ടായത്.
ഒരുമാസത്തിനിടെ ഈ മേഖലയിലുണ്ടാകുന്ന രണ്ടാമത്തെ ഭൂചലനമാണിത്. ഒക്ടോബര്‍ 26ന് ഭൂകമ്പമാപിനിയില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. അന്ന് പാകിസ്താനില്‍ 260 പേരാണ് മരിച്ചത്.
Discussion about this post