തിരുവനന്തപുരം: എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നയിക്കുന്ന സമത്വ മുന്നേറ്റ യാത്രയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. തിരുവനന്തപുരത്തെത്തുമ്പോള്‍ ജനമുന്നേറ്റ യാത്ര ജസമാധിയാകുമെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തെത്തുമ്പോള്‍ കോഴപ്പണം വെള്ളാപ്പള്ളി മുഖ്യമന്ത്രിയെ ഏല്‍പ്പിക്കണമെന്ന് വി.എസ് പറഞ്ഞു. 11000 കോടി കോഴപ്പണം വെള്ളാപ്പള്ളിയുടെ കൈവശമുണ്ട്. തിരുവനന്തപുരത്തെത്തുമ്പോള്‍ ഇത് മുഖ്യമന്ത്രിയ്ക്ക് കൈമാറണം. തിരുവനന്തപുരത്തെത്തുമ്പോള്‍ ജനമുന്നേറ്റ യാത്ര ജസമാധിയാകും. ആറ്റിങ്ങലെത്തുമ്പോള്‍ നടേശന്റെ രൂപം നിറക്കറും വെള്ള ബനിയനുമാകും-അദ്ദേഹം വ്യക്തമാക്കി.
അതേ സമയം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സമത്വ മുന്നേറ്റ യാത്രയെ വിമര്‍ശിച്ച് രംഗത്തെത്തി. ഗുരുവി?െന്റ പേരില്‍ വിഭാഗീയത വളര്‍ത്താന്‍ ആഗ്രഹിക്കുന്നത് ബി.ജെ.പിയും ആര്.എസ്.എസുമാണ്. ഗുരു ദര്‍ശനത്തെ ബി.ജെ.പിയുടെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കാനുള്ള ശ്രമം കേരള സമൂഹം തള്ളിക്കളയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗുരു ദര്‍ശനം തികച്ചും വ്യത്യസ്തമായ രീതിയില്‍ ഉപയോഗിക്കുന്നത? ആര്‍ക്കും ഗുണം ചെയ്യില്ല. ജാതിക്ക് അതീതമായ മതേതര സമൂഹമായിരുന്നു ഗുരുവിന്റെ ലക്ഷ്യം. ഗുരു ദര്‍ശനങ്ങള്‍ കേരളീയ സമൂഹം മുഴുവന്‍ ഉള്‍ക്കൊണ്ടതാണ്. ഇതിനെക്കുറിച്ച് പുതിയ തലമുറയ്ക്ക് അറിവു പകരാന്‍ ഗുരു ദര്‍ശനങ്ങള്‍ പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തിയതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post