തിരുവനന്തപുരം: പനിക്കിടക്കയിൽ വിറങ്ങലിച്ച് കേരളം. കഴിഞ്ഞ ദിവസം 5 പേരാണ് സംസ്ഥാനത്ത് പനി ബാധിച്ച് മരണമടഞ്ഞത്. പനിയും അനുബന്ധ രോഗങ്ങളുമായി കഴിഞ്ഞ ദിവസം 11,241 പേർ ചികിത്സ തേടിയതായി സർക്കാർ ആശുപത്രി രേഖകൾ വ്യക്തമാക്കുന്നു.
ഡെങ്കിപ്പനി വ്യാപനം സംസ്ഥാനത്ത് രൂക്ഷമാണ്. കഴിഞ്ഞ ദിവസം പരിശോധന നടത്തിയതിൽ 103 പേർക്ക് ഡെങ്കിപ്പനിയും 290 പേർക്ക് വൈറൽ പനിയും സ്ഥിരീകരിച്ചു. 17 പേർക്ക് എലിപ്പനിയും 13 പേർക്ക് എച്ച്1 എൻ1 പനിയും സ്ഥിരീകരിച്ചു.
അതിനിടെ സംസ്ഥാനത്ത് ചിക്കൻ പോക്സ് ബാധ വ്യാപകമാകുന്നതും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. 71 പേർക്കാണ് കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിദിനം ശരാശരി 12,000 പേർ പനി ബധിച്ച് ചികിത്സ തേടുന്നുണ്ട്.
Discussion about this post