തിരുവനന്തപുരം; കേരളത്തിന്റെ ഭരണകൂടം തൊഴിലാളി വർഗത്തിന്റേതാണെന്നത് തെറ്റിദ്ധാരണയും അസംബന്ധ പ്രസംഗവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. അഞ്ചാമത് അന്താരാഷ്ട്ര കേരള പഠന കോൺഗ്രസിന് മുന്നോടിയായി നവകേരള കാലത്തെ ഭരണനിർവഹണം എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു മുതലാളിത്ത സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ. ഇങ്ങനെയുള്ള ഒരു മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെ ഭാഗം തന്നെയാണ് കേരളവും. കേരളത്തിന്റെ ഭരണകൂടം തൊഴിലാളി വർഗത്തിന്റേതാണെന്ന് തെറ്റിദ്ധാരണ ചർച്ച നടത്തുന്ന ടിവിക്കാര് ഇടയ്ക്ക് പറയാറുണ്ട്. അതെല്ലാം അസംബന്ധ പ്രസംഗം മാത്രമാണ്. നിലവിലുള്ള ഇന്ത്യൻ ഭരണകൂടത്തിന്റെ പരിച്ഛേദത്തിന്റെ ഒപ്പം തന്നെയാണ് കേരളവും എന്ന് എം.വി.ഗോവിന്ദൻ കൂട്ടിച്ചേർത്തു.
രാഷ്ട്രീയ അഴിമതി അവസാനിപ്പിച്ച സർക്കാരാണ് പിണറായി സർക്കാർ. അഴിമതി നടത്തുന്ന ഒരു മന്ത്രിയും ഈ മന്ത്രിസഭയിൽ ഇല്ലെന്ന് ഗ്യാരന്റിയാണ്. എന്നാൽ ഉദ്യോഗസ്ഥ തലത്തിൽ ഇപ്പോഴും അഴിമതിയുണ്ട്. അതിന് വലിയ മാറ്റമില്ലാതെ തുടരുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.
Discussion about this post