തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം. കടലിൽ വീണ രണ്ട് പേരെ രക്ഷിച്ചു. 16 പേർ സഞ്ചരിച്ച വള്ളമാണ് മറിഞ്ഞത്.
രാവിലെയോടെയായിരുന്നു സംഭവം. മത്സ്യബന്ധനത്തിന് ശേഷം തിരികെ എത്തുമ്പോഴായിരുന്നു അപകടം എന്നാണ് സൂചന. കടലിൽ അകപ്പെട്ട 14 പേരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.കരയിൽ നിന്നും അധികം ദൂരമില്ലാത്ത സ്ഥലത്താണ് വള്ളം മറിഞ്ഞത്. അതിനാൽ തൊഴിലാളികൾക്ക് കരയിലേക്ക് നീന്തി എത്താൻ കഴിയുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ ആഴ്ചയും മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറഞ്ഞിരുന്നു. അപകടങ്ങൾ പതിവാകുന്ന പശ്ചാത്തലത്തിൽ ഇന്നലെ മുതൽ പാറക്കെട്ടുകൾക്കിടയിലെ മണ്ണ് നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് വീണ്ടും അപകടം ഉണ്ടാകുന്നത്.
Discussion about this post