ന്യൂഡൽഹി: അവിശ്വാസ പ്രമേയ ചർച്ചയിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ. 2014ലും 2019ലും ജനങ്ങൾ യുപിഎയ്ക്കെതിരെ അവിശ്വാസം പ്രകടിപ്പിച്ച് അവരെ പരാജയപ്പെടുത്തി, 2024ലും ഇതേ അവസ്ഥയായിരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
മണിപ്പൂരോ രാജസ്ഥാനോഡൽഹിയോ ആകട്ടെ എവിടെയും സ്ത്രീകൾ കഷ്ടപ്പെടുന്നുണ്ടെങ്കിലും ഞങ്ങൾ അത് ഗൗരവമായി കാണേണ്ടതുണ്ട്, എന്നാൽ അതിൽ രാഷ്ട്രീയം പാടില്ലെന്ന് മന്ത്രി പറഞ്ഞു. ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ഡിഎംകെ നേതാവ് കനിമൊഴിയുടെ പരാമർശത്തിന് തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയ്ക്ക് നേരിടേണ്ടി വന്ന ഒരനുഭവം പറഞ്ഞു കൊണ്ടാണ് മറുപടി നൽകിയത്. ജയലളിതയുടെ സാരി നിയമസഭയിൽ വെച്ച് ഡിഎംകെ നേതാക്കൾ പിടിച്ച് പറിച്ച സംഭവം കേന്ദ്രമന്ത്രി പരാമർശിച്ചു.
” നിങ്ങൾ കൗരവസഭയെക്കുറിച്ചാണ് സംസാരിക്കുന്നത്, നിങ്ങൾ ദ്രൗപതിയെക്കുറിച്ചാണ് പറയുന്നത്, ഡിഎംകെ ജയലളിതയെ മറന്നോ? അവിശ്വസനീയമാണ്.1989 മാർച്ച് 25ന് തമിഴ്നാട് നിയമസഭയിൽ നടന്ന ഒരു സംഭവം ഈ സഭയെ മുഴുവൻ ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ജയലളിതയുടെ സാരി അന്ന് ഡിഎംകെ പിടിച്ചുവലിച്ചു. അവരെ കളിയാക്കി ചിരിച്ചു.ഡിഎംകെ ജയലളിതയെ മറന്നോ? നിങ്ങൾ അവരെ അപമാനിച്ചു.ഇനി മുഖ്യമന്ത്രി ആകാതെ സഭയിൽ എത്തില്ലെന്ന് അവർ പ്രതിജ്ഞ ചെയ്തു. രണ്ട് വർഷം കഴിഞ്ഞപ്പോൾ അവർ മുഖ്യമന്ത്രിയായി” ധനമന്ത്രി ചൂണ്ടിക്കാട്ടി.
ധനമന്ത്രിയുടെ പ്രസംഗത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷംസഭയിൽ നിന്നും ഇറങ്ങി പോയി
Discussion about this post