ന്യൂഡൽഹി: ഡൽഹിയിലെ സ്കൂളുകൾക്ക് നാളെ മുതൽ മൂന്ന് ദിവസം അവധി. ജി20 ഉച്ചകോടി പ്രമാണിച്ചാണ് സ്കൂളുകൾക്ക് അവധി നൽകിയിരിക്കുന്നത്. നാളെ അടയ്ക്കുന്ന സ്കൂളുകൾ തിങ്കളാഴ്ച തുറക്കും.
ഡൽഹി വിദ്യാഭ്യാസ വകുപ്പാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. ജി 20 ഉച്ചകോടിയുടെ ഭാഗമായി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ വലിയ തിരക്ക് അനുഭവപ്പെടാനാണ് സാദ്ധ്യത. ഇത് വിദ്യാർത്ഥികൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. ഇതേ തുടർന്നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകാൻ തീരുമാനിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറമേ ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ഓഫീസുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയും പ്രവർത്തിക്കുകയില്ല.
സെപ്തംബർ 9, 10 തിയതികളിലാണ് ജി20 ഉച്ചകോടി. 20 ഓളം ലോക നേതാക്കളാണ് ഉച്ചകോടിയിൽ പങ്കെടുക്കുക. ബുധനാഴ്ച മുതൽ ഉച്ചകോടിയ്ക്കായി ലോകനേതാക്കൾ എത്തിത്തുടങ്ങും. ഉച്ചകോടിയ്ക്കാളയുള്ള എല്ലാ മുന്നൊരുക്കങ്ങളും ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ട്. ഉച്ചകോടിയുടെ ഭാഗമായി വലിയ സുരക്ഷയാണ് ഡൽഹി നഗരത്തിൽ ഒരുക്കിയിരിക്കുന്നത്.
Discussion about this post