കണ്ണൂർ : എയർഗണ്‍ ഉപയോഗിച്ച് മകനെ പിതാവ് വെടിവെച്ചു. തലയ്ക്ക് വെടിയേറ്റ മകൻ ആശുപത്രിയിൽ ചികിത്സയിലാണ്. മഹാരാഷ്ട്ര സ്വദേശിയായ 30 വയസ്സുകാരൻ സൂരജിനാണ് വെടിയേറ്റത്. ഇയാളുടെ അച്ഛൻ ഗോപിയെ പാനൂർ പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാത്രി എട്ടരയോടെ ആയിരുന്നു സംഭവം നടന്നത്. ഗോപി മദ്യലഹരിയിൽ ആയിരുന്നു എന്നാണ് പറയപ്പെടുന്നത്. വർഷങ്ങളായി പാനൂരിൽ ജ്വല്ലറി നടത്തിവരുന്ന മഹാരാഷ്ട്ര സ്വദേശികളാണ് ഈ കുടുംബം. ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന സൂരജ് അപകടനില തരണം ചെയ്തതായാണ് സൂചന.
പോലീസ് സൂരജിന്റെ മൊഴിയെടുത്തതിൽ നിന്നും കൊലപാതകശ്രമം അല്ല എന്നാണ് അറിയാൻ കഴിയുന്നത്. പിതാവ് മദ്യലഹരിയിൽ ആയിരുന്നുവെന്നും അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു എന്നുമാണ് സൂരജ് പോലീസിന് മൊഴി നൽകിയിട്ടുള്ളത്. കസ്റ്റഡിയിലുള്ള ഗോപിയെ കൂടുതൽ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
Discussion about this post