ഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഉള്‍പ്പെട്ട അഴിമതി ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നെന്ന് ബി.ജെ.പി എം.പിയും മുന്‍ ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദ്. ഞായറാഴ്ച പത്ര സമ്മേളനം വിളിച്ച് അഴിമതിയുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കായികരംഗത്തെക്കുറിച്ച് പറയുന്നത് പാര്‍ട്ടി വിരുദ്ധമല്ല. തന്റെ പോരാട്ടം പാര്‍ട്ടിയ്ക്കോ ഏതെങ്കിലും വ്യക്തിയ്ക്കോ എതിരല്ലെന്നും അഴിമതിയ്ക്കെതിരാണെന്നും കീര്‍ത്തി ആസാദ് വ്യക്തമാക്കി.
നേരത്തെ, ഡിഡിസിഎയിലെ അഴിമതിയുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടി വെളിപ്പെടുത്തിയ കാര്യങ്ങള്‍ യാഥാര്‍ഥ്യത്തിന്റെ 15 ശതമാനം പോലുമില്ലെന്ന് കീര്‍ത്തി ആസാദ് വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ ആരെയും ഭയക്കുന്നില്ല. സസ്പെന്‍ഷനെയും പേടിക്കുന്നില്ല. ഇക്കാര്യത്തില്‍ മോശമായൊന്നും ചെയ്തിട്ടില്ലെന്ന ഉത്തമവിശ്വാസമുണ്ട്. കഴിഞ്ഞ എട്ടു വര്‍ഷമായി ഇതേ വിഷയം ഉന്നയിച്ചു വരികയാണ്.
അഴിമതിക്കേസുമായി ബന്ധപ്പെട്ട് 1982ല്‍ ഡി.ഡി.സി.എ അധികൃതരെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. എന്നിട്ടും വ്യ്ത്യാസമൊന്നും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post