കോട്ടയം: എരുമേലിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. 17 പേർക്ക് പരിക്കേറ്റു. എരുമേലി അട്ടിവളവിൽ രാവിലെയോടെയായിരുന്നു സംഭവം.
കർണാടകയിൽ നിന്നുള്ള തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. കോലാർ സ്വദേശികളാണ് മുഴുവൻ പേരും. അട്ടിവളവിൽവച്ച് ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നുവെന്നാണ് സൂചന. 43 പേരാണ് ബസിൽ ഉണ്ടായിരുന്നത്.
അപകടത്തിൽപ്പെട്ടവരിൽ രണ്ട് പേരുടെ പരിക്കുകൾ സാരമുള്ളതാണ്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 15 പേർ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തെ തുടർന്ന് അട്ടിവളവിൽ ഗതാഗത തടസ്സമുണ്ടായി. ക്രെയിനുപയോഗിച്ച് ബസ് എടുത്ത് മാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.
Discussion about this post