പാരീസ്: പാരീസിലെ ചാൾസ് ഡെ ഗല്ലെ വിമാനതാതാവളത്തിൽ മുസ്ലീം യാത്രക്കാർ സംഘം ചേർന്ന് നിസ്കരിച്ച സംഭവം വലിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സർക്കാർ. നിയമങ്ങൾ നടപ്പാക്കുന്നതിൽ വിമാനത്താവള അധികൃതർ പൂർണമായും പ്രതിജ്ഞാബദ്ധരാണെന്നും സംഭവത്തിൽ കർശന നടപടികൾ സ്വീകരിക്കുമെന്നും ഗതാഗത വകുപ്പ് മന്ത്രി ക്ലെമന്റ് ബ്യൂണോ സമൂഹമാദ്ധ്യമമായ എക്സിൽ കുറിച്ചു.
ജോർദാനിലേക്കുള്ള വിമാനം യാത്ര പുറപ്പെടുന്നതിന് മുമ്പ് വിമാനത്താവളത്തിന്റെ പുറപ്പെടൽ ഏരിയയിൽ ഒരു കൂട്ടം ആളുകൾ ഒരുമിച്ച് നിസ്കരിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ഫ്രാൻസിലെ ഏറ്റവും വലിയ വിമാനത്താവളത്തിന്റെ 2ബി ടെർമിനലിൽ മുപ്പതോളം വരുന്ന യാത്രക്കാരാണ് പ്രാർഥനയിൽ പങ്കെടുത്തത്. ഏകദേശം 10 മിനിറ്റോളം പ്രാർത്ഥന തുടർന്നു.
വിമാനത്താവള അധികൃതർ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.
പൂർണമായും മതനിരപേക്ഷ രാജ്യമാണ് ഫ്രാൻസ്. ഇത് കൂടാതെ, സ്കൂളുകൾ, വിമാനത്താവളമുൾപ്പടെയുള്ള പൊതുസ്ഥാപനങ്ങൾ എന്നിവടങ്ങളിൽ മതപരമായ കാര്യങ്ങൾ നിർവഹിക്കുന്നതിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ഈ നിയമങ്ങൾ കാറ്റിൽ പറത്തിയാണഅ മുസ്ലീം യാത്രക്കാരുടെ പെരുമാറ്റം.
Discussion about this post