ബംഗളൂരു:തെന്നിന്ത്യയിലെ പ്രശസ്ത നടി പുജാ ഗാന്ധിയാണ് ബൈക്ക് യാത്രക്കാരിയെ ഇടിച്ചിട്ട ശേഷം മുങ്ങിയത്. കന്നഡയിലും, തമിഴിലും നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള പൂജാ ഗാന്ധി സഞ്ചരിച്ചിരുന്ന കാര്‍ സൗത്ത് ബംഗളൂരുവിലെ ജയനഗറില്‍ വച്ച് ഇന്നലെ ബൈക്കുമായി ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യാത്രക്കാരി വര്‍ഷ സാഹ്നി(50) ഇപ്പോള്‍ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്.
അപകടം നടക്കുന്ന സമയത്ത് പൂജയുടെ കുടുംബാംഗങ്ങളും കൂടെയുണ്ടായിരുന്നു. കാരുണ്യവതിയായി പെരുമാറിയ പൂജ പരിക്കേറ്റ വര്‍ഷ സാഹ്നിയെ തൊട്ടടുത്തുള്ള ആശുപത്രിയ എത്തിച്ചു. പരിക്കേറ്റ സ്ത്രീയെ ഐസിയുവില്‍ അഡ്മിറ്റ് ചെയ്ത ശേഷം ഇവര്‍ പതുക്കെ മുങ്ങുകയായിരുന്നുവെന്നാണ് ആക്ഷേപം.
പൂജയുടെ കാറാണ് അപകടകാരണമെന്നതിന് വ്യക്തമായ തെളിവുണ്ടെന്നും ദൃക്സാക്ഷികള്‍ ഉണ്ടെന്നും പോലിസ് പറയുന്നു. ആശുപത്രിയില്‍ നിന്ന് മുങ്ങിയ പൂജ എവിടെയാണെന്ന് കണ്ടെത്താന്‍ കഴിയുന്നില്ലെന്നും പോലിസ് പറഞ്ഞു. നടിയുടെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. വീടാകട്ടെ അടച്ചിട്ട നിലയിലും.
അശ്രദ്ധയോടെ കാറോടിച്ച് അപകടമുണ്ടാക്കി എന്ന് കാണിച്ച് അപകടത്തില്‍പെട്ട സ്ത്രീയുടെ ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. കേസുമായി സഹകരിച്ചില്ലെങ്കില്‍ പൂജയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് പോലിസ്.
സൗത്ത് ഇന്ത്യയിലെ പ്രമുഖ നടിയായിരുന്ന കല്പനയുടെ ജീവിതം ചിത്രീകരിക്കുന്ന പൂജ നായികയായ അഭിനേത്രി എന്ന സിനിമ ഈ മാസം അവസാനം പുറത്തിറങ്ങാനിരിക്കുകയാണ്. ബംഗാളി, തമിഴ്,ഹിന്ദി, കന്നഡ ഭാഷകളിലായി 40ലധികം ചിത്രങ്ങളില്‍ പൂജ ഗാന്ധി അഭിനയിച്ചിട്ടുണ്ട്.
Discussion about this post