മുബൈ: മഹാരാഷ്ട്രയിൽ ആശുപത്രിയിലെ ചവുറ്റുകുട്ടയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. മുബൈയിലെ സിയോൺ ആശുപത്രിയിലായിരുന്നു ദാരുണമായ സംഭവം. ആശുപത്രിയിലെ ശുചിമുറി മാലിന്യത്തിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ശുചീകരണത്തിനിടെ കാഷ്വാലിറ്റി ഡിപ്പാർട്ട്മെന്റ് ഭാഗത്ത് ഉണ്ടായിരുന്ന ചവറ്റുകുട്ടയിൽ ആയിരുന്നു മൃതദേഹം. ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളിൽ ഒരാളാണ് മൃതദേഹം ആദ്യം കണ്ടത്. മാലിന്യം കളയാനായി ചവറ്റുകുട്ടയെടുത്തപ്പോൾ ഭാരം അനുഭവപ്പെടുകയായിരുന്നു. ഇതേ തുടർന്ന് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ഉടനെ അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ നവജാത ശിശുവിന്റെ മൃതദേഹത്തിനൊപ്പം കറുത്ത ബാഗും കണ്ടെത്തി.
സംഭവത്തിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്. സെപ്തംബറിലും മഹാരാഷ്ട്രയിൽ സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. നവജാത ശിശുവിനെ ആശുപത്രിക്ക് പുറത്ത് ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Discussion about this post