ഇസ്ലാമാബാദ്: പാകിസ്താനിൽ സൈനിക താവളത്തിന് നേരെ ചാവേറാക്രമണം. ആക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു.അഫ്ഗാൻ അതിർത്തിക്കടുത്തുള്ള ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ദേര ഇസ്മായിൽ ഖാൻ ജില്ലയിലെ ഒരു താവളത്തിന് നേരെയാണ് പുലർച്ചെ ആക്രമണം നടന്നത്. സൈനികർ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ആക്രമണം.
തെഹ്രീക് ഇ ജിഹാദ് പാകിസ്താൻ അംഗമാണ് ചാവേറാക്രമണം നടത്തിയതെന്നാണ് വിവരം. സംഭവത്തെക്കുറിച്ച് പാക് സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല
Discussion about this post