ടെഹ്റാൻ; ഇറാനിലെ ഇരട്ട സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്.2020 ൽ യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട കമാൻഡർ ഖാസിം സുലൈമാനിയെ അനുസ്മരിക്കാൻ ഇറാനിൽ നടന്ന ചടങ്ങിൽ 100 ഓളം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത രണ്ട് സ്ഫോടനങ്ങളുടെ ഉത്തരവാദിത്തമാണ് ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തത്.
സുലൈമാനിയുടെ ചരമവാർഷിക ദിനത്തിൽ തെക്കുകിഴക്കൻ ഇറാനിയൻ നഗരമായ കെർമാനിലെ സെമിത്തേരിയിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തിനിടയിൽ തങ്ങളുടെ രണ്ട് രണ്ട് ഐഎസ് അംഗങ്ങൾ പൊട്ടിത്തെറിച്ചതായി തീവ്രവാദി സുന്നി മുസ്ലീം ഗ്രൂപ്പ് അനുബന്ധ ടെലിഗ്രാം ചാനലുകളിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു.
ഇറാന്റെ ഉന്നത അധികാരി, പരമോന്നത നേതാവ് ആയത്തുള്ള ഖമേനി, രക്തരൂക്ഷിതമായ ഇരട്ട സ്ഫോടനങ്ങൾക്ക് പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തു, ‘ക്രൂരരായ കുറ്റവാളികൾ. ഇനി മുതൽ അവരെ ശക്തമായി നേരിടുമെന്നും. നിസംശയമായും കടുത്ത പ്രതികരണമുണ്ടാകുമെന്നും അറിയണംമെന്ന് ഖമേനി പറഞ്ഞു.
”സുലൈമാനിയുടെ സൈനികരുടെ കൈകളാൽ അവർക്ക് ശക്തമായ തിരിച്ചടി നൽകും,” ഇറാന്റെ ആദ്യ വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബർ കെർമനിൽ പറഞ്ഞു.
Discussion about this post