അഡ്ലെയ്ഡില് പാക്കിസ്ഥാനെ പേടിപ്പിച്ച് ഇന്ത്യന്‍ ബാറ്റിംഗ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ റണ്‍സിന്റെ വിജയലക്ഷ്യമാണ് പാക്കിസ്ഥാനെതിരെ മുന്നോട്ട് വച്ചത്. നിശ്ചിത അന്‍പത് ഓവറില്‍ 7 വിക്കറ്റിന് 300 റണ്‍സ് ഇന്ത്യ അടിച്ചെടുത്തു. കൊഹ്ലി 126 പന്തില്‍ നിന്ന് 107 റണ്‍സ് നേടി. നേരത്തെ 119 പന്തില്‍ നിന്നാണ് കൊഹ്ലി സെഞ്ച്വറി നേടിയത്. റെയ്ന 56 പന്തില്‍ നിന്ന് 74 റണ്‍സ് എടുത്തു പുറത്തായി. ശിഖര്‍ ധവാന് 73 റണ്‍സെടുത്തു റണ്ണൗട്ടായി. പിന്നിടെത്തിയ റെയ്നയും ആഞ്ഞടിച്ചു. നാലാമനായി ഇറങ്ങി ധോണി 18 ഉം ജഡേജ മൂന്ന് റണ്‍സും എടുത്ത് പുറത്തായി.
15 റണ്‍സെടുത്ത രോഹിത് ശര്‍മ്മയുടെ വിക്കറ്റ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായി. രോഹിതിന്റെ ഉള്‍പ്പടെ മൂന്ന് വിക്കറ്റുകളും സൊഹൈല്‍ ഖാനാണ്. അവസാന ഓവറുകളില്‍ തുടരെ വിക്കറ്റുകള്‍ വീണതാണ് ഇന്ത്യന്‍ റണ്ണൊഴുക്ക് തടഞ്ഞത്,
ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ എന്ന റെക്കോര്‍ഡ് വിരാട് കോഹ്ലി സ്വന്തം പേരിലാക്കി. 2003 ലോകകപ്പില്‍ സച്ചിന് തെന്‍ഡുല്‍ക്കര്‍ നേടിയ 98 റണ്‍സെന്ന റെക്കോര്‍ഡാണ് കൊഹ്ലി പഴങ്കഥയാക്കിയത്.
Discussion about this post