വയനാട് :പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ ഇറങ്ങിയതായി സംശയം. ആടിനെ കൊന്ന നിലയില്‍ കണ്ടെത്തി. പാലമറ്റം സുനിലിന്റെ വീട്ടിലെ രണ്ടര വയസുള്ള ആടിനെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കടുവയുടെ ശല്യം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് വനംവകുപ്പിനെ വിവരം അറിയിച്ചിരുന്നു. കടുവയെ പിടികൂടാന്‍ വനംവകുപ്പ് കൂട് വച്ചിരുന്നു. ഇതിനിടെയാണ് പാതി തിന്ന നിലയിലുള്ള ആടിന്റെ ജഡം കണ്ടെത്തിയത്. കടുവയാണ് ആടിനെ ആക്രമിച്ചത് എന്നാണ് പ്രാഥമിക നിഗമനം. സമീപത്തു നിന്നും കണ്ടെത്തിയ കാല്പ്പാടുകളില് നിന്ന് കടുവയാണോ ആക്രമണം നടത്തിയത് എന്ന് ഉറപ്പിക്കാനുള്ള പരിശോധനയിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. പാതി ഭക്ഷിച്ച നിലയില്‍ ആടിന്റെ ജഡം കണ്ടെത്തിയതോടെ പ്രദേശവാസികള്‍ വീണ്ടും ഭീതിയില്‍ ആയിരിക്കുകയാണ്
കഴിഞ്ഞയാഴ്ച പ്രദേശത്ത് നിന്ന് ഒരു പശുക്കിടാവിനെ കടുവ പിടികൂടിയിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ നാലഞ്ച് വളര്‍ത്തുമൃഗങ്ങളെ കടുവ പിടിച്ചിട്ടുണ്ട് എന്നാണ് നാട്ടുകാര്‍ പറയുന്നത്.
Discussion about this post