കാലിഫോർണിയ: ടെക് ഭീമൻ മെറ്റയുടെ സിഇഒ മാർക്ക് സക്കർബർഗ് വൈകാതെ മരണപ്പെട്ടേക്കാമെന്ന് കമ്പനി. സാമ്പത്തിക റിപ്പോർട്ടിലാണ് സക്കർബർഗിന്റെ മരണത്തെ കുറിച്ച് മെറ്റ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. സക്കർബർഗിന്റെ ഉയർന്ന അപകട സാധ്യതയുള്ള ജീവിത രീതികളോട് കമ്പനി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
സിഇഒ ഏർപ്പെടുന്ന വിനോദങ്ങൾ ഗുരുതരമായ പരിക്കുകൾക്കും മരണത്തിനും ഇടയാക്കുന്നവയാണെന്നാണ് മെറ്റ പറയുന്നത്. മിക്സഡ് മാർഷ്യൽ ആർട്സ്, അതികഠിനമായ കായിക ഇനങ്ങൾ, വ്യോമ വിനോദങ്ങൾ എന്നിവ ആപത്തുകൾ വിളിച്ചുവരുത്തുന്നവയാണെന്നും ഇത് മെറ്റയ്ക്കും നിക്ഷേകർക്കും പ്രതിസന്ധിയുണ്ടാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.സക്കർബർഗിന്റെ അഭാവം കമ്പനിയുടെ നിലനിൽപ്പിനെ ബാധിക്കുമെന്നും മെറ്റ ആശങ്ക അറിയിച്ചിട്ടുണ്ട്
അതേസമയം ഉയർന്ന അപകട സാധ്യത എന്നാൽ ഉയർന്ന പ്രതിഫലം എന്നാണ് സക്കർബർഗ് റിപ്പോർട്ടിന് സാമൂഹ്യ മാദ്ധ്യമത്തിലൂടെ മറുപടി നൽകിയത്. കഴിഞ്ഞ നവംബറിൽ മാർഷ്യൽ ആർട്സ് പരിശീലനത്തിനിടെ പരിക്കേറ്റതിനെത്തുടർന്ന് സക്കർബർഗ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
Discussion about this post