തിരുവനന്തപുരം; നവവധു ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കാട്ടാക്കടയിലാണ് സംഭവം. കല്ലാമം കല്ലറക്കുഴി ഷിബിൻ ഭവനിൽ വിപിൻ (ഉണ്ണി28) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വർഷം ജൂൺ രണ്ടിനാണ് വിപിന്റെ ഭാര്യ സോന ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് പതിനഞ്ചാം നാളായിരുന്നു ആത്മഹത്യ.
സോനയും കല്ലാമം ഷിബിൻ ഭവനിൽ പരേതനായ എം.വിൻസന്റ്-എൽ. ഉഷാകുമാരി ദമ്പതികളുടെ മകൻ വി.വിപിനും വർഷങ്ങളായി പ്രണയത്തിൽ ആയിരുന്നു. ഇതിനു പിന്നാലെ ഇരുവരും വിവാഹിതരാവുകയായിരുന്നു. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിൽ കേസെടുത്തിരുന്നു. എന്നാൽ മറ്റ് നടപടികളുണ്ടായില്ല. തുടർന്ന് സോനയുടെ പിതാവ് അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎസ്പിക്ക് പരാതി നൽകി.
Discussion about this post