ബംഗളൂരു: രാമേശ്വരം കഫേ സ്ഫോടന കേസിൽ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് എൻഐഎ. ശിവമോഗയിലും കർണാടകയുടെ മറ്റ് ഭാഗങ്ങളിലും പ്രവർത്തിച്ചിരുന്ന ഐഎസ് ഘടകങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. മാർച്ച് ഒന്നിനായിരുന്നു ബംഗളൂരു നഗരത്തിലെ രാമേശ്വരം കഫേയിൽ സ്ഫോടനം ഉണ്ടായത്.
സ്ഫോടനം നടന്ന ദിവസം പ്രതി രക്ഷപ്പെട്ടത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ സഹായത്തോടെയാണെന്നാണ് എൻഐഎയുടെ സംശയം. ഇതിന് പുറമേ പ്രതിയ്ക്ക് സ്ഫോടക വസ്തുക്കൾ ഉൾപ്പെടെ കൈമാറിയത് ഇസ്ലാമിക് സ്റ്റേറ്റ് ആണെന്നും എൻഐഎ സംശയിക്കുന്നുണ്ട്. ഇതേ തുടർന്നാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ ഘടകങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി സംസ്ഥാനത്ത് പ്രവർത്തിച്ചുവരുന്ന സംഘങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതിന് പുറമേ കേരളം, കർണാടക എന്നിവിടങ്ങൡലേക്കും എൻഐഎ അന്വേഷണം വ്യാപിപ്പിക്കും.
ശിവമോഗ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകര സംഘടനയ്ക്ക് കേരളത്തിൽ നിന്നുള്ള ഐഎസ് ഘടകത്തിന്റെ പിന്തുണയുണ്ടെന്ന് നേരത്തെ എൻഐഎ കണ്ടെത്തിയിരുന്നു. ഇതന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്.
ഇതിനിടെ കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാളെ എൻഐഎ കസ്റ്റഡിയിൽ എടുത്തിരുന്നു. ബെല്ലാരി സ്വദേശി ഷാബിർ ആണ് പിടിയിലായത്. ഇയാൾ ഇപ്പോഴും കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നാണ് സൂചന. ഇയാളുടെ അ്റസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം എൻഐഎ വ്യക്തമാക്കിയിരുന്നു.
Discussion about this post