ഡല്‍ഹി: അരവിന്ദ് കെജ്രിവാളിനെതിരെ മഷിയെറിഞ്ഞതിനില് പിന്നില്‍ ബിജെപിയാണെന്ന ആരോപണം പൊളിഞ്ഞെന്ന് റിപ്പോര്‍ട്ട്. മഷിയെറിഞ്ഞത് ബിജെപി ബന്ധമുള്ള ആരുമല്ലെന്നും, ആം ആ്ദമി പാര്‍ട്ടിയില്‍ നിന്ന് വേര്‍പിരിഞ്ഞവര്‍ പഞ്ചാബില്‍ രൂപീകരിച്ച എഎപി സേന പ്രവര്‍ത്തകയായ ഭാവന അറോറയാണെന്നും വ്യക്തമാക്കുന്ന വീഡിയൊ പുറത്ത് വന്നു.
നേരത്തെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് കെജ്രിവാളിന് നേരെ നിരവധി കയ്യേറ്റ ശ്രമങ്ങളുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഘമായി തട്ടിക്കൂട്ടിയതായിരുന്നു അത്തരം പ്രതിഷേധങ്ങളെന്ന് ബിജപിയും കോണ്‍ഗ്രസും ആരോപിക്കുകയും ചെയ്തു.
മ,ിയെറിഞ്ഞയുടന് തന്നെ ബിജെപിയെ കുറ്റപ്പെടുത്തി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിദോദിയ ട്വീറ്റ് ചെയ്തിരുന്നു. സംഭവത്തിന് പിന്നില്‍ ബിജെപിയാണെന്നും, മുഖ്യമന്ത്രിയ്ക്ക് ആവശ്യത്തിന് സെക്യൂരിറ്റി ഇല്ല എന്നുമായിരുന്നു സിദോദിയയുടെ ട്വീറ്റ്.
എല്ലാ തരത്തിലുമുള്ള സുരക്ഷ മുഖ്യമന്ത്രിയ്ക്ക് നല്‍കിയിരുന്നുവെന്ന വിശദീകരണവുമായി ഡല്‍ഹി പോലിസും രംഗത്തെത്തി. ബിജെപിയെ കുറ്റപ്പെടുത്തുന്ന എഎപി നേതാക്കളുടെ പ്രസ്താവനകള്‍ അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവും ട്വീറ്റ് ചെയ്തു.
അറസ്റ്റ് ചെയ്ത ഭാവന അറോറയ്ക്ക് കോടതി ജാമ്യം നല്‍കിയിരുന്നു. ഡല്‍ഹിയിലെ ഒറ്റനമ്പര്‍ വാഹന പരിഷക്കാരവുമായി ബന്ധപ്പെട്ട അഴിമതികള്‍ പുറത്ത് കൊണ്ട് വരുമെന്ന് ഭാവന അറോറ വെല്ലുവിളിക്കുകയും ചെയ്തു
വീഡിയൊ-
https://youtu.be/RY3QKCiRo0M
Discussion about this post