ടി 20 ലോകകപ്പിൽ മുത്തമിട്ടിരിക്കുകയാണ് ഇന്ത്യ. അവസാനിമിഷം വരെ ആവേശം നിറഞ്ഞ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയാണ് താരങ്ങൾ കപ്പ് സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 177 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 7 റൺസ് അകലെ അവസാനിച്ചു. സ്കോർ: ഇന്ത്യ 20 ഓവറിൽ 7ന് 176. ദക്ഷിണാഫ്രിക്ക 20 ഓവറിൽ 8ന് 169.
ഏകദിനത്തിൽ നഷ്ടപ്പെടുത്തിയ കിരീടം ടി 20 യിൽ സ്വന്തമാക്കിയ നായകൻ രോഹിത് ശർമ്മ. വിജയശേഷം അദ്ദേഹം ചെയ്ത അൽപ്പം വിചിത്രമെന്ന് തോന്നുന്ന ഒരു പ്രവർത്തിയുടെ വീഡിയോ വെെറലാവുകയാണ്. മത്സരത്തിന്റെ വിജയത്തിന് ശേഷം പിച്ചിൽ നിന്ന് മണ്ണ് എടുത്ത് കഴിക്കുന്ന ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ‘എന്നെന്നും ഓർമ്മിക്കാൻ’ എന്ന അടിക്കുറിപ്പോടെ ഐസിസി തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ ഇതിന്റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്.
2023 ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ അടക്കം 3 ഐസിസി ഫൈനലുകളും ഒരു കിരീടവുമാണ് രോഹിത്തിൻ്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ ഇതുവരെ കൈവരിച്ച വലിയ നേട്ടങ്ങൾ. ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച വിജയശതമാനമുള്ള ക്യാപ്റ്റനെന്ന നേട്ടം ഈ ലോകകപ്പിനിടെ രോഹിത്തിനു സ്വന്തമായിരുന്നു
Discussion about this post