ന്യൂഡൽഹി :മൂന്നാം തവണയും തന്റെ സർക്കാരിനെ വീണ്ടും അധികാരത്തിലെത്തിച്ചതിൽ ജനങ്ങളോട് സന്തോഷം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ സംപ്രേഷണ പരിപാടിയായ മൻ കി ബാത്തിലൂടെയാണ് അദ്ദേഹം സന്തോഷം പങ്കുവച്ചത്. 111 -ാം പതിപ്പാണ് മോദി ഇന്ന് അഭിസംബോധന ചെയ്യതത്.
മൻ കി ബാത്തിലൂടെ ഞാൻ ഒരിക്കൽ കൂടി തന്റെ കുടുംബാംഗങ്ങൾക്കിടയിൽ എത്തിയിരിക്കുന്നു. ഫെബ്രുവരിയിൽ ഞാൻ നിങ്ങളോട് പറഞ്ഞു, തിരഞ്ഞെടുപ്പിന് ശേഷം ഞാൻ നിങ്ങളെ വീണ്ടും കാണുമെന്ന്. അത് താൻ നിറവേറ്റിയിരിക്കുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഫെബ്രുവരി 25 നാണ് പരിപാടി അവസാനമായി സംപ്രേഷണം ചെയ്തത്. മൻ കി ബാത്ത് റേഡിയോ പരിപാടി ലോക്സഭാ തിരഞ്ഞെടുപ്പിനെത്തുടർന്ന് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാതൃകാ പെരുമാറ്റച്ചട്ടം (എംസിസി) അനുസരിച്ച് , ഔദ്യോഗിക പരിപാടികളോ പൊതു ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പ്ലാറ്റ്ഫോമുകളോ ഭരണകക്ഷിക്ക് പബ്ലിസിറ്റിയോ രാഷ്ട്രീയ നേട്ടമോ നൽകുന്ന രീതിയിൽ ഉപയോഗിക്കരുത് എന്നതിനെ തുടർന്ന്് പരിപാടി താൽക്കാലികമായി നിർത്തിവച്ചിരുന്നത്.
പ്രധാന ദേശീയ പ്രശ്നങ്ങളെ ഇന്ത്യൻ പൗരന്മാരോട് നേരിട്ട് അഭിസംബോധന ചെയ്യുന്ന പരിപാടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മൻ കി ബാത്ത്. എല്ലാ മാസവും അവസാന ഞായറാഴ്ചയാണ് ഇത് സംപ്രേഷണം ചെയ്യുന്നത്.
Discussion about this post