ടി20 ലോകകപ്പിൽ വീണ്ടും മുത്തമിട്ട ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി. രാജ്യത്തുടനീളമുള്ള ആഘോഷങ്ങളിൽ നിന്ന് ഇന്ത്യയുടെ വിജയത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാനാകും. ഇമോഷൻസിൽ നിന്ന് മാറി നിൽക്കുന്ന വ്യക്തിയാണ് താൻ . എന്നാൽ ഇന്ന് എനിക്ക് എന്നേ തന്നെ നിയന്ത്രിക്കാൻ സാധിക്കുന്നില്ല. ഇന്ത്യയുടെ വിജയം നാം ഓരോരുത്തരും ഏറ്റെടുത്തിരിക്കുകയാണ് എന്ന് ധോണി പറഞ്ഞു.
‘ 2024 വേൾഡ് കപ്പ് ചാമ്പ്യൻസ് , എന്റെ ഹൃദയമിടിപ്പ് നിങ്ങൾ ഉയർത്തി. ശാന്തമായി നിന്നതിന് , ആത്മവിശ്വാസത്തോടെ നിങ്ങൾ കളിച്ചതിന് അഭിനന്ദനങ്ങൾ. ആ കീരിടം നാട്ടിലേക്ക് തിരികെ എത്തിച്ചതിന് ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യക്കാരും നിങ്ങളോട് നന്ദി പറയുന്നു. കപ്പ് ഒരോ ഇന്ത്യക്കാരുടെയും വീട്ടിലാണ് നിങ്ങൾ എത്തിച്ചിരിക്കുന്നത്. അഭിനന്ദനങ്ങൾ ചാമ്പ്യാൻസ് …. ഈ ജന്മദിന സമ്മാനത്തിന് ഒരുപാട് നന്ദി …. ധോണി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തകർത്താണ് ഇന്ത്യ കിരീടം ചൂടിയത്. അവസാന നിമിഷം വരെ ആവേശം ഒരു തരി പോലും കളയാതെ 7 റൺസിനാണ് ഇന്ത്യയുടെ വിജയം. കപിൽ ദേവിനും ധോണിക്കും ശേഷം ടീം ഇന്ത്യക്കായി ഐസിസി ട്രോഫി ഉയർത്തുന്ന മൂന്നാമത്തെ ഇന്ത്യൻ ക്യാപ്റ്റനാണ് രോഹിത് ശർമ്മ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഫൈനലിൽ ടോസ് നേടിയ രോഹിത് ശർമ്മ ആദ്യം ബാറ്റ് ചെയ്യാൻ തിരഞ്ഞെടുക്കുമ്പോൾ തന്നെ, ഭാഗ്യം തുടക്കം മുതൽ തന്നെ ഇന്ത്യൻ ടീമിനെ തുണച്ചിരുന്നു.
Discussion about this post