വെള്ളച്ചാട്ടം ഇഷ്ടമില്ലാത്തവർ നമുക്കിടയിൽ ചുരുക്കമായിരിക്കും. വിേനാദസഞ്ചാരികൾക്കാണെങ്കിൽ വെള്ളച്ചാട്ടങ്ങൾ ഒരു വീക്ക്നെസ് ആണ്. വെള്ളച്ചാട്ടങ്ങൾക്കരുകിൽ അഡ്വഞ്ചർ നടത്താനും ഫോട്ടോ എടുക്കാനും പ്രത്യേകിച്ച് യുവാക്കൾക്ക് ഭയങ്കര താത്പര്യമാണ്.
ഏറെ മനോഹരമായതും എന്നാൽ, അൽപ്പം സാഹസികമായതുമായ ഒരു വെള്ളച്ചാട്ടമുണ്ട് അങ്ങ് കോഴിക്കോട്. കാണാൻ സുന്ദരനാണെങ്കിലും ആളൽപ്പം അപകടകാരിയാണ്. കേരളത്തിൽ തിരച്ചിൽ ഇല്ലാത്ത ഒരേയൊരു വെള്ളച്ചാട്ടമാണ് കോഴിക്കോട് കക്കയം ജില്ലയിൽ കക്കയം അണക്കെട്ടിന് സമീപത്തായി കാട്ടിനുള്ളിൽ ഒളിച്ചിരിക്കുന്ന ഉരക്കുഴി വെള്ളച്ചാട്ടം.
കാടിന് ഉള്ളിലേക്ക് ഏറെ മറഞ്ഞിരിക്കുന്ന വെള്ളച്ചാട്ടമായതിനാൽ തന്നെ ഇവിടെ സഞ്ചാരികൾ തീരെ കുറവാണ്. കൊടും വനങ്ങളാലും കൂറ്റൻ പാറകളാലും ചുറ്റപ്പെട്ട ഉരക്കുഴി വെള്ളച്ചാട്ടത്തിന്റെ ഭംഗി നിങ്ങളെ ഏറെ അമ്പരപ്പിക്കും. വെള്ളച്ചാട്ടത്തിന് ചുറ്റും കൂറ്റൻ പാറകൾ ഉള്ളതുകൊണ്ട് തന്നെ ഇതിനടുത്തേക്ക് പോവാൻ സാധിക്കില്ല. ഭൂരിഭാഗം പേരും ഡെക്കിൽ നിന്നാണ് വെള്ളച്ചാട്ടം കാണുക.
നൂറ്റാണ്ടുകളായി വെള്ളം വീണ് ഇവിടെയുള്ള പാറക്കല്ലുകളിൽ ഉരലുപോലെ കുഴികളാണ്. അതുകൊണ്ടാണ് ഈ വെള്ളച്ചാട്ടത്തിന് ഉരക്കുഴി എന്ന പേര് വന്നത്. ഇതിലേക്ക് ഒരു വ്യക്തി വീണുകഴിഞ്ഞാൽ, കുഴിക്കുള്ളിൽ പെട്ടുപോകും. പിന്നെ ഒരിക്കലും ആ വ്യക്തിയെ രക്ഷപ്പെടുത്താൻ സാധിക്കില്ല. കൂടെ വന്നയാൾ ഒറ്റക്ക് തിരികെ പോരുക എന്നല്ലതെ, മറ്റൊരു മാഗവും ഇവിടെ ഇല്ലെന്നതാണ് ഈ വെള്ളച്ചാട്ടത്തെ ഇത്രമേൽ അപകടകാരിയാക്കുന്നത്.
Discussion about this post