തിരുവനന്തപുരം :എസ്എഫ്ഐ തിരുത്തണമെന്ന് വീണ്ടും ആവർത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഈ അഭിപ്രായം തന്നെയാണ് എ. കെ ബാലന്റെയും എന്നും അദ്ദേഹം പറഞ്ഞു. എസ്എഫ്ഐയുടെ ചോര കുടിക്കാൻ താനും അനുവദിക്കില്ല. തന്നെ ഒരിക്കലും എ കെ ബാലൻ വിമർശിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎമ്മും എസ്എഫ്ഐയും വഴിയിൽ കെട്ടിയ ചെണ്ടകളല്ലെന്നും എസ്എഫ്ഐയുടെ രക്തം കുടിക്കാൻ ആരെയും അനുവദിക്കില്ലെന്ന് എ കെ ബാലൻ പറഞ്ഞിരുന്നു. മുന്നണിക്കുള്ളിലുള്ള ആളായാലും അതിന് അനുവദിക്കില്ലെന്നും എ കെ ബാലൻ വ്യക്തമാക്കിയിരുന്നു. ഇതിന്റെ മറുപടിയെന്നോണമാണ് ബിനോയ് വിശ്വം പ്രതികരിച്ചത്.
കഴിഞ്ഞ ദിവസം എസ്എഫ്ഐക്കെതിരെ രൂക്ഷ വിമർശനവുമായി ബിനോയ് വിശ്വം രംഗത്ത് വന്നിരുന്നു. എസ്എഫ്ഐ തിരുത്താൻ തയ്യാറകണമെന്നും എസ്.എഫ്.ഐയുടേത് പ്രാകൃത രീതിയാണെന്ന് ബിനോയ് വിശ്വം പറഞ്ഞിരുന്നു.
പുതിയ എസ്എഫ്ഐക്കാർക്ക് ഇടതുപക്ഷം എന്ന വാക്കിന്റെ അർത്ഥം എന്താണെന്ന് പോലും അറിയില്ല . എസ്എഫ്ഐയിലുള്ളവർ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ചരിത്രം പഠിച്ചിരിക്കണം. പഠിച്ചില്ലെങ്കിൽ ഇടതുപക്ഷത്തിന്റെ ബാധ്യതയായി എസ്എഫ്ഐ മാറുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Discussion about this post