വാഷിംഗ്ടൺ :നിരവധി വിവാദങ്ങൾക്ക് ശേഷം തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് മടങ്ങിയെത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. തന്റെ ആരോഗ്യനിലയിൽ ഒരു പ്രശ്നവും ഇല്ലെന്നും ഭാവിയിൽ കാര്യപ്രാപ്തിയോടെ എല്ലാ തീരുമാനങ്ങളും സ്വീകരിക്കുമെന്ന് വോട്ടർമാർക്ക് ഉറപ്പ് നൽകി ജോ ബൈഡൻ. മിഷിഗണിൽ ഒരു പൊതുപരിപാടിക്കിടെയാണ് ബൈഡന്റെ പരാമർശം
‘നമുക്ക് ജോലികൾ തീർക്കേണ്ടതുണ്ട് , ഞാൻ ഉറപ്പ് നൽകുന്നു. എനിക്ക് യാതൊരു വിധ കുഴപ്പവുമില്ല, നിങ്ങൾ എന്നെ ഉപേക്ഷിക്കരുത് ‘ എന്ന് ജോ ബൈഡൻ പറഞ്ഞു.
പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുന്നതിൽ പാർട്ടിയിൽ എതിർപ്പുകൾ നേരിടുന്നതിനടെയാണ് ബൈഡന്റെ പ്രഖ്യാപനം. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണൾഡ് ട്രംപുമായി നടന്ന സംവാദത്തിൽ വാക്കുകൾ ഇടറുകയും ക്യത്യമായി മറുപടി പറയാൻ കഴിയാതെ വന്നതോടെയാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ പാർട്ടിക്കുള്ളിൽ നിന്ന് അതൃപ്തി രേഖപ്പെടുത്തിയത്. ബൈഡന്റെ പ്രായാധിക്യം ചർച്ചയായതോടെ ഡെമോക്രാറ്റുകൾക്കിടയിൽ ആശങ്കയായി മാറി.
കൂടാതെ നാറ്റോ ഉച്ചകോടിയിലും താൻ തന്നെ മത്സരിക്കുമെന്നും പ്രസിഡന്റ് ആകുമെന്നും ബൈഡൻ പ്രഖ്യാപിച്ചിരുന്നു. ഉച്ചകോടിക്ക് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് കമല ഹാരിസിനെ വൈസ് പ്രസിഡന്റ് ട്രംപ് എന്നാണ് പരാമർശിച്ചത്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്കിയെ റഷ്യൻ പ്രസിഡന്റ് പുടിൻ എന്നും ബൈഡൻ വിശേഷിപ്പിച്ചു. ഇതോടെ, നവംബറിൽ നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്നു ബൈഡൻ പിന്മാറണമെന്ന ആവശ്യവുമായി കൂടുതൽ ഡെമോക്രാറ്റിക് നേതാക്കൾ രംഗത്തെത്തുകയായിരുന്നു.
Discussion about this post