സോൾ: വിദേശ വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ക്ഷണിച്ച് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ.വോൻസാൻ-കൽമ തീരദേശത്ത് സർക്കാർ നിർമിച്ചുകൊണ്ടിരിക്കുന്ന ടൂറിസ്റ്റ് സോണിന്റെ നിർമാണം പൂർത്തിയായി. ഇത് അടുത്ത വർഷം ആദ്യത്തോടെ വിനോദ സഞ്ചാരികൾക്കായി തുറന്നുകൊടുക്കുമെന്ന് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.
നിരവധി പ്രതിസന്ധി നേരിട്ട പദ്ധതി 2025ൽ തുറന്ന് നൽകുമെന്നും രാജ്യത്തെ തന്നെ ഏറ്റവും മികച്ച ടൂറിസ്റ്റ് റിസോർട്ടാണ് ഇവിടെ ഒരുക്കുന്നതെന്നും കിം ജോങ് ഉൻ അവകാശപ്പെടുന്നു. 605 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന ടൂറിസം സോണിൽ ആയിരക്കണക്കിന് മുറികളുള്ള ആഡംബര ഹോട്ടലുകളും റിസോർട്ടുകളുമാണുള്ളത്.
കഴിഞ്ഞ ദിവസം കിം ജോങ് ഉൻ ടൂറിസം സോണിലെത്തി അവസാനഘട്ട പ്രവർത്തനങ്ങൾ വിലയിരുത്തി. തന്റെ ആദ്യ സന്ദർശനത്തിൽ അമ്യൂസ്മെന്റ് പാർക്ക്, വിനോദത്തിനുള്ള ഇടം, ശരിയായ മാലിന്യ സംസ്കരണ യൂണിറ്റ് എന്നിവയുടെ ആവശ്യവും അദ്ദേഹം ഉദ്യോഗസ്ഥരെ അറിയിച്ചു. സേവനത്തിന്റെയും പ്രവർത്തനങ്ങളുടെയും നിലവാരം കുറയരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ടൂറിസ്റ്റ് സോണിലേക്ക് ‘വിദേശ സുഹൃത്തുക്കളെ’ ക്ഷണിക്കാൻ താൽപര്യമുണ്ടെന്ന് കിം പറഞ്ഞിരുന്നു. എന്നാൽ റഷ്യയും ചൈനയുമടക്കമുള്ള ഉത്തര കൊറിയയുമായി സൗഹൃദം സൂക്ഷിക്കുന്ന രാജ്യത്തിലെ പൗരൻമാർക്ക് മാത്രമായിരിക്കും പ്രവേശനം എന്നാണ് റിപ്പോർട്ടുകൾ
Discussion about this post