മുംബൈ: വയനാട്ടിലെ ദുരിത ബാധിതർക്ക് കൈത്താങ്ങായി റിലയൻസ് ഫൗണ്ടേഷൻ. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ധനസഹായം പ്രഖ്യാപിച്ചു. റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്സണുമായ നിത അംബാനിയാണ് ഇക്കാര്യം അറിയിച്ചത്.
രക്ഷാപ്രവർത്തനങ്ങൾക്ക് അടിയന്തിര സഹായം, ജീവനോപാധികൾ പുനർനിർമ്മിക്കുന്നതിനുള്ള സഹായം എന്നിവയാണ് ഫൗണ്ടേഷൻ നൽകുന്നത്. ദുരിത ബാധിതകർക്ക് തൊഴിലിനായുള്ള സഹായവും ഫൗണ്ടേഷൻ നൽകും. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഫൗണ്ടേഷനിലെ വളണ്ടിയർമാർ സജീവ പങ്കാളികളാകും.
വയനാട്ടിൽ ഉണ്ടായ ദുരന്തം ഏറെ വേദനിപ്പിക്കുന്നുവെന്ന് നിത അംബാനി വ്യക്തമാക്കി. ദുരന്തബാധിതരുടെ വേദന ഞങ്ങൾ മനസിലാക്കുന്നു. ഇവരുടെ സങ്കടങ്ങൾ അകറ്റാൻ ഒന്നിച്ച് പ്രവർത്തിക്കും. സങ്കടത്തിന്റെ നിമിഷത്തിൽ കേരളത്തോടൊപ്പം പ്രവർത്തിയ്ക്കും.
രക്ഷാ പ്രവർത്തനങ്ങളിൽ സംസ്ഥാന- ദേശീയ ദുരന്തനിവാരണ അതോറിറ്റിയ്ക്കൊപ്പം പങ്കുചേരും. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ ഭക്ഷണങ്ങൾ വിതരണം ചെയ്യും. അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുമെന്നും നിത വ്യക്തമാക്കി.
Discussion about this post