തിരുവനന്തപുരം : തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച അഞ്ചുപേർ ചികിത്സയിൽ തുടരുന്നു. രണ്ട് പേർ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിൽ ഉണ്ട്. ഇവരുടെ സാമ്പിൾ ഫലങ്ങൾ ഇന്ന് കിട്ടിയേക്കും.
കഴിഞ്ഞ മാസം 23ന് മരിച്ച യുവാവിന്റെ സാമ്പുകളുടെ പരിശോധന ഫലവും പോസിറ്റീവ് ആയിട്ടുണ്ട്.കഠിനമായ പനിയും തലവേദനയും തുടർന്ന് 21 തീയതിയാണ് ഈ യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.അന്ന് തന്നെ യുവാവിന് അമീബിക്ക് മസ്തിഷ്ക ജ്വരം സംശയിച്ചെങ്കിലും കഴിഞ്ഞ ദിവസമാണ് സാമ്പിൾ ഫലം ആരോഗ്യവകുപ്പ് ഔദ്യോഗികമായി പുറത്തുവിട്ടത്. രോഗബാധ സംശയം ഉയർന്നിട്ടും പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ വകുപ്പ് വീഴ്ച വരുത്തിയെന്ന് ആക്ഷേപമുണ്ട്.
രോഗം പിടിപ്പെട്ടത് എവിടെ നിന്നെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല. നെയ്യാറ്റിൻകര നെല്ലിമൂടിൽ 39 പേർ നിരീക്ഷണത്തിലാണെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിവരം
അതേസമയം പായൽ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ ആയ വെള്ളം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം എന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത് .രോഗലക്ഷണങ്ങൾ പ്രകടമായാൽ ഉടനെ ആശുപത്രിയിൽ ചികിത്സ തേടണം .സ്വയം ചികിത്സ പാടില്ല എന്നും ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.
Discussion about this post