ധാക്ക: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കുമെതിരെ നടക്കുന്ന ആക്രമണങ്ങൾ കടുക്കുന്ന സാഹചര്യത്തിൽ ഹിന്ദു വിദ്യാർത്ഥികളുമായും യുവാക്കളുമായും കൂടിക്കാഴ്ചയ്ക്ക് ആഹ്വാനം ചെയ്ത് ഇടക്കാല നേതാവ് മുഹമ്മദ് യൂനുസ്.നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിനും ഹിന്ദു സമൂഹത്തിൻ്റെ സംരക്ഷണം ഉറപ്പാക്കുന്നതിനും ചർച്ചയിൽ ഊന്നൽ നൽകുമെന്ന് ഇടക്കാല സർക്കാർ വ്യക്തമാക്കി.
വർദ്ധിച്ചുവരുന്ന ആശങ്കകൾക്കിടയിൽ, ന്യൂനപക്ഷ വിഭാഗങ്ങൾ തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ന്യൂനപക്ഷ സംരക്ഷണ നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്നു. ഒരു ഹിന്ദു വിദ്യാർത്ഥി സംഘം യൂനുസിനു മുന്നിൽ അവതരിപ്പിക്കാനുള്ള ആവശ്യങ്ങളുടെ എട്ട് പോയിൻ്റ് പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളിൽ അതിവേഗ വിചാരണയ്ക്കായി അതിവേഗ ട്രൈബ്യൂണൽ സ്ഥാപിക്കുക, ന്യൂനപക്ഷ സംരക്ഷണ നിയമം അടിയന്തരമായി നടപ്പാക്കുക, ഹിന്ദു റിലീജിയസ് വെൽഫെയർ ട്രസ്റ്റിനെ ഫൗണ്ടേഷനായി ഉയർത്തുക, പാലി വിദ്യാഭ്യാസ ബോർഡ് നവീകരിക്കുക, അഞ്ച് സംസ്ഥാനങ്ങൾ പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
ആഗസ്റ്റ് 5 ന് ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാരിൻ്റെ പതനത്തിനുശേഷം ബംഗ്ലാദേശിലെ ന്യൂനപക്ഷ സമുദായങ്ങൾ 52 ജില്ലകളിലായി കുറഞ്ഞത് 205 ആക്രമണ സംഭവങ്ങൾ നേരിട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ചില സ്ഥലങ്ങളിൽ മതന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ ഗുരുതരമായ ആശങ്കയോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്,” മന്ത്രിസഭാ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമുള്ള ആദ്യ ഔദ്യോഗിക പ്രസ്താവനയിൽ ഇടക്കാല സർക്കാർ പറഞ്ഞു.
Discussion about this post