സൗരയൂഥത്തിൽ അങ്ങോളം ഇങ്ങോളം കാണപ്പെടുന്ന വസ്തുക്കളാണ് ഛിന്നഗ്രഹങ്ങൾ.ഭൂമിയിൽ പണ്ട്പണ്ട് ഛിന്നഗ്രഹങ്ങൾ ഭൂമിയിൽ ഇടിച്ചിറങ്ങിയ സംഭവങ്ങളുണ്ടായിരുന്നു. ഛിന്നഗ്രഹങ്ങൾ സെക്കൻഡിൽ 40 മുതൽ 50 കിലോമീറ്റർ എന്നുള്ള ഉയർന്ന വേഗത്തിലാണ് ഭൂമിയിലേക്ക് ഇടിച്ചിറങ്ങുന്നത്. ഇത്തരം ഇടികൾ പാറകളെ വരെ ഉരുക്കിക്കളയാവുന്ന അത്ര താപനില ഉയർത്താൻ കരുത്തുറ്റതാണ്. പണ്ടൊരു ഛിന്നഗ്രഹം ഇടിച്ചതിനെ തുടർന്നാണ് ദിനോസർ കാലഘട്ടം ഭൂമിയ്ക്ക് ഓർമ്മ മാത്രമായി മാറിയത്.
സാങ്കേതിക വിദ്യ വളർന്നതോടെ ഛിന്നഗ്രഹത്തിന്റെ പാത നമുക്ക് വർഷങ്ങൾക്ക് മുൻപേ മനസിലാക്കാൻ സാധിക്കുന്നു. അതുകൊണ്ടുതന്നെ ഛിന്നഗ്രഹങ്ങൾ ഭൂമിക്കരികിലൂടെ കടന്നുപോകുന്നു തുടങ്ങിയ ധാരാളം വാർത്തകൾ നാം ഇടയ്ക്കിടെ കേൾക്കാറുണ്ട്. ഭൂമിയുടെ തൊട്ടടുത്ത് വരെയെത്തുന്ന അപകടകാരിയായ നിയർ എർത്ത് ഒബജക്ടുകളിൽ വരുന്ന ഛിന്നഗ്രഹങ്ങളെ കുറിച്ച് നേരത്തെ തന്നെ നാസ് മുന്നറിയിപ്പ് നൽകാറുണ്ട്. ഇവ ഭൂമിയെ ഇടിക്കാൻ സാധ്യതയുള്ളവയാണ്. അത്തരത്തിലൊരു ഛിന്നഗ്രഹം ഭൂമിക്ക് വളരെ അടുത്തേക്ക് എത്തുകയാണ്.
2024 പികെ 2 എന്നാണ് ഈ ഛിന്നഗ്രഹം അറിയപ്പെടുന്നത്. ഒരു കെട്ടിടത്തിന്റെ വലിപ്പമുള്ളതാണ് ഈ ഛിന്നഗ്രഹം.ഭൂമിയുടെ 7,95000 മൈൽ അകലെ കൂടിയാണ് ഇത് നിലവിൽ കടന്നുപോകാൻ സാധ്യതയുള്ളതെന്നാണ് നാസ പറയുന്നത്. ഒരു കെട്ടിടത്തിന്റെ വലിപ്പമുള്ളത് കൊണ്ടാണ് ഇവയെ ഭയപ്പെടുന്നത്. സാധാരണ ഗതിയിൽ ഇത്ര വലിപ്പമുള്ള ഒരു ഛിന്നഗ്രഹം ഭൂമിയെ ഇടിച്ചാൽ അത് ഗുരുത പ്രത്യാഘാതങ്ങളുണ്ടാക്കും. നമ്മുടെ ഗ്രഹം തകർന്ന് തരിപ്പണമാകാൻ എല്ലാ സാധ്യതയുമുണ്ട്.
പക്ഷേ ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലത്തിന്റെ മൂന്ന് മടങ്ങ് അധികം വരും ഈ ഛിന്നഗ്രഹവുമായി ഭൂമിക്കുള്ള അകലം. അടുത്ത നൂറ് വർഷത്തേക്ക് ഭൂമിയെ ഇടിക്കുന്ന ഛിന്നഗ്രഹങ്ങൾ വരില്ലെന്നാണ് നാസയുടെ കണക്കുകൂട്ടൽ. എന്നാൽ നാസയുടെ റഡാറുകളെ പിന്നിലാക്കി കൊണ്ട് നേരത്തെ റഷ്യയിൽ ഛിന്നഗ്രഹം പതിച്ചിരുന്നു. അതുപോലെ ഉൽക്കകളും ഭൂമിയിൽ പതിച്ചിട്ടുണ്ട്
Discussion about this post