ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിക്കൊണ്ട് രാജ്യത്തിന്റെ ചാന്ദ്ര ദൗത്യമായ ചാന്ദ്രയാൻ മൂന്ന് 2023, ആഗസ്റ്റ് 23ന് ചന്ദ്രന്റെ ദക്ഷിണ ദൗത്യത്തിന് സമീപം വിജയകരമായി ഇറങ്ങി. അമേരിക്ക, മുൻ സോവിയറ്റ് യൂണിയൻ, ചൈന എന്നിവയ്ക്ക് ശേഷം, ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. നീണ്ട വർഷങ്ങളളുടെ പ്രയത്നമാണ് ചാന്ദ്രയാൻ മൂന്ന്. 2008ൽ ആണ് ഈ പരിശ്രമം ആരംഭിച്ചത്.
2008ന് വിക്ഷേപിച്ച ചാന്ദ്രയാൻ 1 ദൗത്യത്തിനായുള്ള ശ്രമങ്ങളാണ് ഐഎസ്ആർഒയുടെ ചാന്ദ്ര ദൗത്യങ്ങൾക്ക് അടിത്തറ പാകിയത്. പിന്നീടുള്ള ഓരോ ചാന്ദ്രപര്യവേക്ഷണങ്ങൾക്കും ഇത് കളമൊരുക്കി. ഭൂമിയുടെ ഭ്രമണപഥത്തിനപ്പുറമുള്ള ആദ്യത്തെ ദൗത്യമായിരുന്നു ചാന്ദ്രയാൻ 1. മൂൺ ഇംപാക്ട് പ്രോബ് (എംഐപി) എന്ന സവിശേഷ ഘടകം ഇതിൽ ഉൾപ്പെട്ടിരുന്നു. 32 കിലോ ഭാരമുള്ള ഈ പേടകം ചന്ദ്രോപരിതലത്തിൽ ഇടിച്ചിറക്കാൻ വേണ്ടി രൂപകൽപ്പന ചെയ്തതാണ്.
2008, നംവബർ 17ന് എംഐപി ചാന്ദ്രയാനിൽ നിന്നും വേർപെടുകയും ഭൂമിയിലേയ്ക്ക് നിർണായക വിവരങ്ങൾ അയക്കുകയും ചെയ്തു. ഈ വിവരങ്ങളാണ് 2019ലെ ചാന്ദ്രയാൻ 2, 2023ലെ ചാന്ദ്രയാൻ 3 എന്നീ ദൗത്യങ്ങൾക്ക് അടുത്തറയിട്ടത്. ചാന്ദ്രയാൻ 2 ന്റെ വിക്രം ലാൻഡർ തകർന്നെങ്കിലും ഭൂമിയിലേയ്ക്ക് വിലപ്പെട്ട വിവരങ്ങൾ കൈമാറുന്നത് തുടർന്നു. മുൻഗാമികളിൽ നിന്നും പഠിച്ച പാഠങ്ങൾ ഉൾക്കൊണ്ടിട്ടുള്ളതായിരുന്നു ചാന്ദ്രയാൻ 3 ദൗത്യം.
Discussion about this post