മുംബൈ: മുംബൈ ഭീകരാക്രമണത്തിന് ലഷ്കര്‍ ഇ ത്വയിബയ്ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത് പാക്ക് ചാരസംഘടന ഐ എസ് ഐയെന്ന് ലഷ്കര്‍ ഇ ത്വയിബ തീവ്രവാദി ഡേവിഡ് കോള്മാന് ഹെഡ്ലി.
്2007ല്‍ മുംബൈയില്‍ ആക്രമണം നടത്താന്‍ പാക്ക് ഭീകരസംഘടനയായ ലഷ്കര്‍ ഇ ത്വയിബ പദ്ധതിയിട്ടിരുന്നു. 2007 നവംബര്‍ – ഡിസംബറില്‍ പാക്കിസ്ഥാനിലെ മുസഫറാബാദില്‍ സാജിദ് മിര്‍, അബു ഖാഫ എന്നിവര്‍ക്കൊപ്പം താനും യോഗത്തില്‍ പങ്കെടുത്തു. മുംബൈയിലെ താജ് മഹല്‍ പാലസ് ഹോട്ടല്‍ നിരീക്ഷിച്ചു വിവരങ്ങള്‍ കൈമാറണമെന്ന് അവര്‍ തന്നോട് ആവശ്യപ്പെട്ടതായും ഹെഡ്ലി ഇന്ന് മൊഴി നല്കി
മുംബൈ പ്രത്യേക ടാഡ കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിങിലൂടെയാണ് ഹെഡ്ലിയുടെ വീചാരണ നടക്കുന്നത്. 2007ല്‍ ഇന്ത്യന്‍ പ്രതിരോധവകുപ്പിന്റെ യോഗം ഹോട്ടലില്‍ നടക്കുന്നുണ്ടെന്ന വിവരം അവര്‍ക്കു ലഭിച്ചിരുന്നു. യോഗം നടക്കുമ്പോള്‍ ഹോട്ടല്‍ ആക്രമിക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്.
ഇന്ത്യന്‍ കരസേനയില്‍ ചാരന്മാരെ കണ്ടെത്തണമെന്ന് ഐഎസ്ഐ നിര്‍ദേശിച്ചിരുന്നു. അല്‍ ഖായിദയെ തനിക്ക് അറിയാമെന്നും അതു ഭീകരസംഘടനയാണെന്നും ഹെഡ്ലി പറഞ്ഞു. ഇന്നലെയും ഹെഡ്ലിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മുംബൈ ആക്രമണത്തിലെ പാക്ക് പങ്ക് കൂടുതല്‍ വ്യക്തമാക്കുന്നതാണു ഹെഡ്ലിയുടെ മൊഴി.
പാക്ക് – യുഎസ് വംശജനായ ഹെഡ്ലി 26/11 കേസില്‍ യുഎസില്‍ 35 വര്‍ഷം തടവുശിക്ഷ അനുഭവിക്കുകയാണ് ഇപ്പോള്‍. ആക്രമണം ആസൂത്രണം ചെയ്തതു മുതല്‍ നടപ്പാക്കിയതുവരെയുള്ള കാര്യങ്ങളാണു വിഡിയോ കോണ്‍ഫറന്‍സിങ് വഴി അഞ്ചര മണിക്കൂര്‍ നീണ്ട വിചാരണയില്‍ ഇന്നലെ വിശദീകരിച്ചത്.
Discussion about this post