എങ്ങനെയാണ് ഇസ്ലാമിക രാജ്യം നിർമ്മിക്കാനുള്ള ഒരു മാർഗ്ഗം എന്ന നിലയിൽ ജമാ അത്ത ഇസ്ലാമി സിനിമയെ ഉപയോഗിക്കുന്നത് എന്ന് വ്യക്തമാക്കി ഫേസ്ബുക് പോസ്റ്റ്. ജമാ അത്താ ഇസ്ലാമിയുടെ ഉപവിഭാഗത്തിൽ പ്രവർത്തിക്കുകയും, ഇസ്ലാമിക രാജ്യം ഉണ്ടാക്കാൻ എന്തൊക്കെ ചെയ്യണം എന്ന് പൊതുമധ്യത്തിൽ തന്നെ വ്യക്തമാക്കുകയും ചെയ്ത തിരക്കഥാ കൃത്തുക്കളും, സമാന മനസ്കരായ സംവിധായകരും ചേർന്ന് എങ്ങനെയാണ് മലയാള സിനിമയിൽ നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതെന്ന് പോസ്റ്റ് തുറന്നു പറയുന്നു.
പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം
“ജമാ അത്ത ഇസ്ലാമിയുടെ സിനിമയിലേക്കുള്ള കാൽ വയ്പ്പാണ് മലയാള സിനിമയുടെ മുഖം തന്നെ മാറ്റിയത് എന്ന് നിസംശയം പറയാം. അവരുടെ ഉപസംഘടനയുടെ സംസ്ഥാന അംഗവും ഇസ്ലാമിക ശരിഅത്തിൽ ബിരുദ്ധദാരിയും ഇസ്ലാമിക പണ്ഡിതനുമായ ഒരാൾ സിനിമയിലേക്ക് വന്നതും പിന്നീട് അയാൾ വഴി റിക്രുട്മെന്റ് നടക്കുകയും ചെയ്തു.
സിനിമ ഹറാം ആണ് എന്ന കാര്യത്തിൽ ഇസ്ലാമിൽ തന്നെ രണ്ട് അഭിപ്രായമുണ്ട്; തർക്ക വിഷയമാണ്. നോക്കു, സിനിമയെ രക്ഷിക്കലല്ല ജമാ അത്ത ഇസ്ലാമിയുടെ ലക്ഷ്യം. അത് ദീനിന്റെ വ്യാപനമാണ്. അതിനുവേണ്ടി സിനിമയൊ തെരുവു നാടകമൊ എന്തും സ്വീകരിക്കാം.
ഇത് മനസ്സിലാക്കാൻ മുഹ്സിൻ പെരാരി എന്നൊരു എഴുത്തുകാരൻ 2012 ഇൽ ജമാ അത്ത ഇസ്ലാമിയുടെ ബോധനം മാസികയിൽ എഴുതിയത് വായിക്കാം.
“ഇസ്ലാമിക രാഷ്ട്രം അനിവാര്യമാകുന്നത് എന്തുകൊണ്ട് എന്ന ചോദ്യമാണ് ഈ ഘട്ടത്തില്‍ ഒന്നാമതായി കൈകാര്യം ചെയ്യപ്പെട്ടത്. ബാഹ്യതലത്തില്‍ ഇസ്ലാമിക രാഷ്ട്രം മുസ്ലിം സ്വത്വത്തിന്റെ സമ്പൂര്‍ണ്ണ സുരക്ഷിതത്വത്തിന്റെ പ്രശ്നമാണെങ്കില്‍, ആഭ്യന്തര തലത്തില്‍ അല്ലാഹുവിന്റെ ഏകത്വത്തിലുള്ള വിശ്വാസത്തിന്റെ പൂര്‍ണ്ണതയുടെ പ്രശ്നമാണ് എന്ന് വിശദീകരിക്കപ്പെട്ടു“
അതായത് ഇസ്ലാമിക രാഷ്ട്രം ഒരു അനിവാര്യതയാണ് എന്ന കാര്യത്തിൽ എഴുത്തുകാരനു യാതൊരു സംശയവും ഇല്ല. ഇസ്ലാമിക രാജ്യത്തിന്റെ സൃഷ്ടിയിലൂടെ അല്ലാതെ മുസ്ലീങ്ങൾക്ക് സുരക്ഷ കിട്ടുകയൊ അള്ളാഹുവിൽ ഉള്ള വിശ്വാസത്തിന്റെ പൂർണ്ണതയൊ ലഭിക്കില്ല എന്ന കാര്യത്തിൽ ലേഖകനായ മുഹ്സിൻ പെരാരിക്ക് ഒരു സംശയവും ഇല്ല.
ഇത് ജമാ അത്ത ഇസ്ലാമിയുടെ ലക്ഷ്യമായ, ഇഖാമതുദ്ദീന്‍ (ദീന്-ദൈവിക വ്യവസ്ഥ- നിലനിര്‍ത്തുക) ആകുന്നു. മാത്രവുമല്ല, ജമാ അത്ത ഇസ്ലാമിയെ സംബന്ധിച്ച് ഖുര്‍ആനും സുന്നത്തും ഒഴിച്ചുള്ളതെല്ലാം രണ്ടാം സ്ഥാനത്ത് മാത്രമേ ഉണ്ടാവു, അത് ഖുര്‍ആനും സുന്നത്തും അനുസരിച്ച് പഴുതുള്ളേടത്തോളം മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ. എന്നു വച്ചാൽ ഒരു ജമാ അത്ത ഇസ്ലാമിക്കാരന്റെ വിശ്വാസം തന്നെ ഭർനണഘടന അവർക്ക് പ്രാഥമീകമായി സ്വീകാര്യമല്ല എന്നാണ്. ലേഖകനും ഈ വിശ്വാസം തന്നെയാണ് എന്ന് ലേഖനത്തിൽ വ്യക്തവുമാണ്.
സിനിമ ഹറാമാണ് എന്നതിനു നബിയുടെ കാലത്ത് നിന്നും തെളിവുകൾ ഒന്നും വക്കാനില്ലാത്ത സ്ഥിതിക്ക് അത് ഹറാമല്ല, എന്നാൽ അങ്ങനല്ല മദ്യം, അത് ഹറാമാണ്. മദ്യപാനം ജമഅത്ത ഇസ്ലാമിക്ക് അംഗീകരിക്കാൻ സാധിക്കുന്ന ഒന്നല്ല. ചുരുക്കത്തിൽ ജമാ അത്ത ഇസ്ലാമിക്കൊപ്പം സിനിമ മാറി.
മദ്യപാനത്തിന്റെ പ്രശ്നമില്ലാത്ത ഒരു യുവ തലമുറയെ വാർത്തെടുക്കുന്ന കാര്യത്തിൽ ജമാ അത്ത ഇസ്ലാമി നിസ്തുലമായ സേവനം തന്നെ കാഴ്ച വച്ചു. മദ്യപാനത്തിന്റെ പ്രശ്നം ഇല്ല എന്ന് പറയുമ്പോൾ ലഹരിയുടെ എന്ന് തെറ്റിദ്ധരിക്കരുത്. താലിബാൻ തൊട്ട് ജമാഅത്ത ഇസ്ലാമി ഹിന്ദിനു വരെയും ഐഡിയോളജിക്കൽ പ്രശ്നങ്ങൾ മദ്യത്തോടെ ഒള്ളൂ.
കൂട്ടം കൂടിയിരുന്ന് ഒന്ന് ലഹരിമാർഗത്തിൽ ഒന്നിക്കണം എങ്കിൽ താലിബാനു പോലും മയക്കുമരുന്നിൽ യാതൊരു പ്രശ്നവും ഇല്ല. ജമാ അത്ത ഇസ്ലാമിക്കൊപ്പം സിനിമ മാറി എന്ന് പറയുമ്പോൾ വട്ടത്തിലിരുന്ന് രണ്ട് പെഗ്ഗ് അടിച്ചിരുന്ന മലയാളി സിനിമ ചരിത്രം തന്നെ മാറി. കഴിഞ്ഞ കുറച്ച് നാളിനുള്ളിൽ മയക്കുമരുന്നു കേസുകളിൽ പെട്ട ആളുകളെ ശ്രദ്ധിക്കുക, സിനിമക്കുള്ളിൽ തന്നെ എത്ര കേസുകൾ ഉണ്ടായി എന്ന് നോക്കുക.
ഇപ്പോൾ നമ്മളീ ഹേമാ കമ്മീഷൻ റിപ്പോർട്ടിൽ കാണുന്ന പലതും വലിയ മഞ്ഞു കട്ട ഇടിച്ച് വഴി മാറിപ്പോയ ചെറിയ കട്ടകളാണ്. അവിടെയും ഇവിടെയും ഒക്കെയായി ഈ ജമാഅത്തൻ സംവിധായകർ കൊടുത്തതും വാങ്ങി ജീവിതവും ശരീരവും മനസ്സും കൈവിട്ട പലരുടെയും പേരുകൾ നിങ്ങളും കേട്ടിട്ടൂണ്ടായിരിക്കും. പക്ഷെ മനസ്സിലാക്കുക. ഇതിനു ഇങ്ങനെ ഒരു കണക്ഷൻ കൂടിയുണ്ട്.”
Discussion about this post