ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രസിഡന്റ് ഷെയ്ഖ് ഹസീനയെ അട്ടിമറിച്ച വിദ്യാർത്ഥി പ്രക്ഷോഭത്തിൽ അമേരിക്കയുടെ കൈകൾ ഉണ്ടെന്ന് പല കോണുകളിൽ നിന്നും വിലയിരുത്തലുകൾ ശക്തമായി വരുകയാണ് . സൗത്ത് ഇന്ത്യ നോർത്ത് ഇന്ത്യ എന്ന വിഭജനം നടപ്പിലാക്കുവാൻ അമേരിക്ക ശ്രമിക്കുന്നതായും, അതിന്റെ ഭാഗമായി അസാധുധിൻ ഒവൈസിയെ പോലുള്ള വിഘടന വാദികളെയടക്കം അമേരിക്കൻ സ്ഥാനപതികൾ കണ്ടുവെന്നുമുള്ള വാർത്തകൾ വരുന്നതിനിടെ അമേരിക്ക സന്ദർശിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
സെപ്തംബർ 8 മുതൽ 10 വരെ രാഹുൽ ഗാന്ധി യുഎസിൽ സന്ദർശനം നടത്തുമെന്നും ഡാളസിലെയും വാഷിംഗ്ടൺ ഡിസിയിലെയും ഇന്ത്യൻ പ്രവാസികൾ, അക്കാദമിക് കമ്മ്യൂണിറ്റികൾ, വ്യവസായ പ്രമുഖർ എന്നിവരുമായി അദ്ദേഹം ആശയവിനിമയം നടത്തുമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) ചെയർമാൻ സത്യനാരായണ ഗംഗാറാം പിത്രോഡ യാണ് . ശനിയാഴ്ച ഒരു വീഡിയോ സന്ദേശത്തിൽ വെളിപ്പെടുത്തിയത്.
ഇന്ത്യയുടെ ഇതുവരെയുള്ള ചരിത്രത്തിൽ തന്നെ ഒരു പ്രതിപക്ഷ നേതാവ് ഇത്തരത്തിൽ വിദേശ സന്ദർശനങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് സംശയമാണ്. അതിനാൽ തന്നെ ഇന്ത്യയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുവാനുള്ള വിദേശ ശക്തികളുടെ നീക്കത്തിന്റെ ഭാഗമാണോ രാഹുൽ ഗാന്ധിയുടെ ഈ സന്ദർശനം എന്നാണ് സംശയിക്കപ്പെടുന്നത്. റഷ്യക്കെതിരെ ആക്രമണം നടത്തുന്ന സെലിൻസ്കിയെ പോലെ വിദേശ രാജ്യങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവ സർക്കാരിനെ ഇന്ത്യയിൽ അവരോധിക്കുവാനാണോ അമേരിക്കയുടെ ശ്രമം എന്നാണ് ഇനി അറിയാനുള്ളത്
Discussion about this post