ബോളിവുഡിൽ വലിയ തരംഗം സൃഷ്ടിക്കാൻ കഴിഞ്ഞ നടിയാണ് പ്രീതി സിന്റ. സൂപ്പർസ്റ്റാറുകളുടെ സിനിമകളിൽ പ്രീതി ഒരു സമയത്ത് തിളങ്ങിനിന്നിരുന്നു. അഭിനയത്തിൽ നിന്നും ഏറെക്കാലമായി മാറി നിൽക്കുകയാണ് പ്രീതി സിന്റ. പ്രീതി സിന്റയുടെ വ്യക്തി ജീവിതം ഒരു കാലത്ത് വലിയ തോതിൽ ചർച്ചയായതാണ്. ഗോസിപ്പുകളുടെ വലിയൊരു നിര തന്നെ പ്രീതിയെ തേടി വന്നിരുന്നു.
ബിസിനസുകാരൻ നെസ് വാദിയയുണ്ടായ പ്രണയവും പ്രണയതകർച്ചകളുമെല്ലാം വൻ ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചിരുന്നു. 2016 ലാണ് അമേരിക്കക്കാരനായ ജീൻ ഗുഡ്ഇനഫ് എന്നായാളെ പ്രീതി വിവാഹം കഴിക്കുന്നത്. 2021 ൽ ഇരുവർക്കും ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നു. സറൊഗസി വഴിയാണ് ദമ്പതികൾ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത് . ജയ് , ഗിയ എന്നിങ്ങനെയാണ് ഇരട്ട കുഞ്ഞുങ്ങളുടെ പേര്. ഇപ്പോഴിതാ ഇതിനെ കുറിച്ച്സം സാരിക്കുകയാണ് താരം. ഇപ്പോഴിതാ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് താരം.
താൻ സറൊഗസിയിലൂടെ അമ്മയാവാൻ തീരുമാനിക്കുന്നതിന് മുൻപായി ഐവിഎഫ് ചികിത്സയിലൂടെ ഗർഭിണിയാകാൻ ശ്രമിച്ചിരുന്നു എന്നാണ് പ്രീതി പറയുന്നത്. താൻ ആ സമയങ്ങളിൽ അനുഭവിച്ചിരുന്ന മാനസികാവസ്ഥ പറഞ്ഞ് അറിയിക്കാൻ സാധിക്കില്ല. കാരണം അതുപോലെയൊരു സന്ദർഭത്തിലൂടെയാണ് താൻ അന്ന് കടന്നുപോയത്. താനപ്പോഴും സന്തോഷവതിയല്ലെന്നും പ്രീതി പറയുന്നു. എല്ലാവരെയും പോലെ എനിക്ക് നല്ല ദിവസങ്ങളും മോശം ദിവസങ്ങളുമുണ്ടായിട്ടുണ്ട്. എപ്പോഴും സന്തോഷവതിയായിരിക്കുക ചിലപ്പോൾ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ചും മോശം ഘട്ടത്തിലൂടെ കടന്ന് പോകുമ്പോൾ. ഐവിഎഫ് പക്രിയയുടെ സമയത്ത് താൻ അങ്ങനെയൊരു മാനസികാവസ്ഥയിലായിരുന്നെന്ന് പ്രീതി സിന്റ പറയുന്നു.
എപ്പോഴും പുഞ്ചിരിക്കാൻ ബുദ്ധിമുട്ടാണ്. ചിലപ്പോൾ ചുമരിൽ ചാരി കരയാൻ തോന്നും. അല്ലെങ്കിൽ ആരോടും സംസാരിക്കാതിരിക്കാൻ. എല്ലാ അഭിനേതാക്കളും ഇത്തരം വൈകാരികതയെ ബാലൻസ് ചെയ്യുകയാണെന്നും പ്രീതി സിന്റ കൂടി ച്ചേർത്തു.
ഭർത്താവിനും മക്കൾക്കുമൊപ്പമുള്ള ഫോട്ടോകൾ പ്രീതി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. പലപ്പോഴും പ്രീതി തന്നെയാണ് ഫോട്ടകൾ പകർത്തി പങ്കുവയ്ക്കുന്നത്.
സണ്ണി ഡിയോളിനൊപ്പം ‘ഭയാജി സൂപ്പർഹിറ്റ്’ എന്ന ചിത്രത്തിലാണ് പ്രീതി അവസാനമായി അഭിനയിച്ചത്. രാജ്കുമാർ സന്തോഷിയുടെ ‘ലാഹോർ 1947’ എന്ന ചിത്രത്തിലാണ് അവർ അടുത്തതായി അഭിനയിക്കുന്നത്.
Discussion about this post