തിരുവനന്തപുരം: നടിയെ ഹോട്ടൽ മുറിയിൽ ബലാത്സംഗം ചെയ്ത സംഭവത്തിൽ നടൻ സിദ്ദിഖിനെ വീണ്ടും ചോദ്യം ചെയ്യും. അടുത്ത ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സിദ്ദിഖിന് അന്വേഷണ സംഘം നോട്ടീസ് നൽകി. ഇന്നും അദ്ദേഹത്തിൽ നിന്നും പോലീസ് മൊഴിയെടുത്തിരുന്നു.
ഇന്ന് ചോദ്യം ചെയ്യലിനായി വിളിപ്പിച്ച സിദ്ദിഖിൽ നിന്നും വിശദമായ മൊഴി ശേഖരിക്കാൻ പോലീസ്ന് കഴിഞ്ഞിട്ടില്ല. പ്രാഥമിക വിവരങ്ങൾ മാത്രമാണ് അദ്ദേഹത്തിൽ നിന്നും ശേഖരിച്ചത്. ഈ സാഹചര്യത്തിലാണ് വീണ്ടും അദ്ദേഹത്തിൽ നിന്നും മൊഴിയെടുക്കാൻ പോലീസ് തീരുമാനിച്ചത്. ഇന്ന് നടന്ന ചോദ്യം രണ്ടര മണിക്കൂർ നീണ്ടു.
ഇന്ന് ചോദ്യം ചെയ്യലിന് വരുമ്പോൾ ചില രേഖകൾ ഹാജരാക്കാൻ അദ്ദേഹത്തോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ രേഖകൾ അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിൽ കൂടെയാണ് സിദ്ദിഖിനോട് ശനിയാഴ്ച വീണ്ടും ഹാജരാകാൻ നിർദ്ദേശിച്ചത്. രേഖകളുമായി ബന്ധപ്പെട്ട വിവരങ്ങളിൽ വ്യക്തവരുത്തിയാൽ മാത്രമേ മറ്റ് വിവരങ്ങൾ ശേഖരിക്കുന്നതിലേക്ക് കടക്കാൻ കഴിയുകയുള്ളൂ എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. തിരുവനന്തപുരം കമ്മീഷണർ ഓഫീസിലാണ് സിദ്ദിഖ് ഹാജരായത്.
Discussion about this post